
വൈക്കം: നഗരസഭയുടെ കപ്പേളച്ചിറയിലെ ഡംപിംഗ് യാർഡില്‍ ആശുപത്രി മാലിന്യങ്ങളടക്കം കുന്നു കൂട്ടിയതിനെത്തുടർന്ന് ദുർഗന്ധം വമിക്കുന്നതായി പരാതി.
ജൈവ-അജൈവ മാലിന്യങ്ങള്‍ ഡംപിംഗ് യാർഡില്‍ വാഹനങ്ങളില്‍ കൊണ്ടുവന്ന് കുന്നുകൂട്ടുന്നതല്ലാതെ തരംതിരിച്ച് സംസ്കരിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
ഡംപിംഗ് യാർഡിന്‍റെ സമീപത്തു താമസിക്കുന്ന നിർധന കുടുംബങ്ങള്‍ക്ക് ചീഞ്ഞഴുകുന്ന മാലിന്യങ്ങള്‍ ആരോഗ്യപ്രശ്നമുണ്ടാക്കുന്നുണ്ട്. മാലിന്യങ്ങള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒഴുകിയിറങ്ങി സമീപത്തെ തോടുകളിലും കരിയാറിലും മലിനീകരണത്തിനുമിടയാക്കുന്നു.
പ്രദേശവാസികളുടെ ആരോഗ്യസംരക്ഷണത്തിനായി ആശുപത്രി മാലിന്യങ്ങളടക്കം നീക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.