വൈക്കം നഗരസഭ യുഡിഎഫ് കൗൺസിലറും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ സിന്ധു സജീവൻ സിപിഎമ്മില്‍ ചേർന്നു: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി ടി.ആര്‍. രഘുനാഥൻ സിന്ധു സജീവനെ പാർട്ടി പതാക കൈമാറി സ്വീകരിച്ചു.

Spread the love

വൈക്കം: യുഡിഎഫ് ബന്ധം ഉപേക്ഷിച്ച നഗരസഭ 13-ാംവാർഡ് കൗണ്‍സിലറും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ സിന്ധു സജീവൻ സിപിഎമ്മില്‍ ചേർന്നു.

വൈക്കം ബോട്ട്ജെട്ടിയില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി ടി.ആര്‍. രഘുനാഥൻ സിന്ധു സജീവനെ പാർട്ടി പതാക കൈമാറി പാർട്ടിയിലേക്ക് സ്വീകരിച്ചു.

സിപിഎം ഏരിയാ കമ്മിറ്റിയംഗം എം. സുജിന്‍റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ കൗണ്‍സിലർ സിന്ധു സജീവൻ, സിപിഎം ഏരിയാ സെക്രട്ടറി പി. ശശിധരൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി. ഹരിദാസ്, കെ.കെ. ശശികുമാർ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കം ടൗണ്‍ നോർത്ത് ലോക്കല്‍ സെക്രട്ടറി പി.ടി. രാജേഷ്, സൗത്ത് ലോക്കല്‍ സെക്രട്ടറി പി.സി. അനില്‍കുമാർ, കൗണ്‍സിലർ കവിത രാജേഷ് എന്നിവർ പ്രസംഗിച്ചു.