വൈക്കം നഗരം സൗന്ദര്യവത്കരിച്ച് ലയൺസ് ക്ലബ്:രണ്ടരലക്ഷം രൂപ വിനിയോഗിച്ച് പൂർത്തിയാക്കിയ പദ്ധതി സി.കെ. ആശ എം എൽ എ ഉദ്ഘാടനം ചെയ്തു: ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ വിന്നിഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി.

Spread the love

വൈക്കം: എൻ്റെ നഗരം സുന്ദര നഗരമെന്നപേരിൽ വൈക്കം വലിയകവലയിൽ വൈക്കം ലയൺസ് ക്ലബ് നടത്തിയ സൗന്ദര്യവൽക്കരണ പദ്ധതി ഐലവ് വൈക്കം നാടിനു സമർപ്പിച്ചു. രണ്ടരലക്ഷം രൂപ വിനിയോഗിച്ച് പൂർത്തിയാക്കിയ പദ്ധതി സി.കെ. ആശ എം എൽ എ ഉദ്ഘാടനം ചെയ്തു. വൈക്കം വലിയകവലയിൽ നടന്ന യോഗത്തിൽ ലയൺസ് ക്ലബ് പ്രസിഡൻ്റ് ബി.ജയകുമാർ അധ്യക്ഷത വഹിച്ചു

വൈക്കംവലിയ കവലയിലെ സ്റ്റ്യാച്ചു ജംഗ്ഷനാണ് ലയൺസ് ക്ലബ് സൗന്ദര്യവത്കരിച്ചത്.സ്റ്റ്യാച്ചു ജംഗ്ഷനിലെ ഗതാഗതം തിരിച്ചുവിടുന്നതിനായി കോൺക്രീറ്റുചെയ്ത് തിരിച്ചിരിക്കുന്ന ഭാഗത്ത് പ്ലാസ്റ്റിക് പുല്ലുവിരിച്ച് കമനീയമാക്കിയശേഷം ഐലൗ വൈക്കം എന്ന സൈൻ ബോർഡും സ്ഥാപിച്ചു. സൗന്ദര്യവത്ക്കരിച്ച കവലയിൽ പ്രദേശവാസികളും യാത്രികരുമടക്കമെത്തി
സെൽഫി പോയിൻ്റിൽ ചേർന്ന്നിന്ന് ഫോട്ടോ എടുക്കാൻ തിരക്കുകൂട്ടുകയാണ്.
ഇനി സോളാർലൈറ്റുകൾ കൂടി സ്ഥാപിച്ച് സ്റ്റാച്യുജംഗ്ഷനിൽ രാത്രിയിലും വെള്ളിവെളിച്ചം വിതറി വൈക്കത്തെ കൂടുതൽ പ്രകാശമാനമാക്കാനാണ്
വൈക്കം ലയൺസ് ക്ലബ് ഭാരവാഹികളുടെ തീരുമാനം.

,ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ വിന്നിഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭചെയർപേഴ്സൺ പ്രീതാരാജേഷ്, വൈസ് ചെയർമാൻ പി.ടി. സുഭാഷ്, വൈക്കംനഗരസഭ കൗൺസിലർമാരായ കെ.ബി.ഗിരിജാകുമാരി, രാജശേഖരൻ,ബി. ചന്ദ്രശേഖരൻ,ലേഖ ശ്രീകുമാർ, ലയൺസ് ക്ലബ് റീജിയണൽ ചെയർമാൻ മാത്യു കെ. ജോസഫ്, സോൺ ചെയർമാൻ വി.വി. സുരേഷ്കുമാർ, സെക്രട്ടറി പി.എൻ. രാധാകൃഷ്ണൻനായർ, പ്രോജക്ട് കോ-ഓർഡിനേറ്റർ ജോബികുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group