
എഐടിയുസി വൈക്കം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് ദിന റാലിയും സമ്മേളനവും നടത്തി.
വൈക്കം: എഐടിയുസി വൈക്കം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് ദിന റാലിയും സമ്മേളനവും നടത്തി. ബുധനാഴ്ച രാവിലെ 9.30ന് താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിൽ നിന്നാരംഭിച്ച മെയ് ദിന
റാലി നഗരത്തിലൂടെ കടന്ന് സമ്മേളന നഗരിയായ ഇണ്ടംതുരുത്തിമനയിൽ സമാപിച്ചു.
റാലിയിൽ നൂറുകണക്കിനു തൊഴിലാളികൾ അണിചേർന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് അങ്കണത്തിൽ എഐടിയുസി സംസ്ഥാന പ്രസിഡൻ്റ് ടി.ജെ. ആഞ്ചലോസ് പതാക ഉയർത്തിയതോടെ സമ്മേളനത്തിനു തുടക്കമായി.
സി.കെ. വിശ്വനാഥൻ സ്മാരക ഹാളിൽ പി.സുഗതൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം എഐടിയുസി സംസ്ഥാന പ്രസിഡൻ്റ് ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു.
പി.എസ്.പുഷ്കരൻ, എം.ഡി. ബാബുരാജ്, കെ. അജിത്ത്, ഡി. ബാബു, പി. പ്രദീപ്, എൻ. അനിൽ ബിശ്വാസ്, പി.ആർ. ശ്യാംരാജ്, കെ.വി. നടരാജൻ, അജേഷ് ഗോപിനാഥ്, കെ. പ്രസന്നൻ, വാസന പ്രസന്നൻ, ലേഖ ശ്രീകുമാർ ബിന്ദു ദിനേഷ് തുടങ്ങിയവർ പ്രസംഗിച്ചു.