
കോട്ടയം: ചരിത്രമുറങ്ങുന്ന വൈക്കം ഇക്കുറി എങ്ങോട്ട്? വൈക്കത്തെ ചുവപ്പിന് മാറ്റം വരുമോ ? രാഷ്ട്രീയ മേഖലകളിൽ ചർച്ച ചെയ്യപ്പെടന്ന വിഷയമാണിത്.
അയിത്തത്തിനും ജാതിവാഴ്ചയ്ക്കുമെതിരേ പോരാട്ടത്തിന്റെ പുതുചരിത്രം കുറിച്ച നവോത്ഥാനത്തിന്റെ നാടാണു വൈക്കം.
ചരിത്രവും രാഷ്ട്രീയവും ഒരുപോലെ ലയിച്ചുചേര്ന്ന മണ്ണ്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് മഹാത്മാഗാന്ധി വന്നിറങ്ങിയ ബോട്ടുജെട്ടിയും ഗാന്ധിജിക്ക് ചര്ച്ചയ്ക്ക് ഇടം കൊടുക്കാത്ത ഇണ്ടംതുരുത്തി മനയും വൈക്കത്തെ ചരിത്രസ്മാരകങ്ങളാണ്. പരമ്പരാഗത തൊഴില് മേഖലകളായ കയര്, ചെത്ത്, തഴപ്പായ, കക്കാ തൊഴിലാളികളാണ് ഏറെയുമുള്ളത്. വൈക്കം മഹാദേവ ക്ഷേത്രത്തില് അഷ്ടമി ഉത്സവം പ്രസിദ്ധമാണ്.
കഥയുടെ ഇമ്മിണി വല്യസുല്ത്താന് വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദേശമായ തലയോലപ്പറമ്പ് മണ്ഡലത്തിലാണ്. കമ്യൂണിസ്റ്റ് പാര്ട്ടിയുടെ സ്ഥാപക നേതാവ് പി. കൃഷ്ണ പിള്ളയുടെ ജന്മസ്ഥലമെന്ന നിലയില് ചരിത്രപരമായും രാഷ്ട്രീയ പരമായും ഏറെ പ്രത്യേകതയുണ്ട്. ഇടതുപക്ഷത്തിന് നല്ല വേരോട്ടമുള്ള ഈ മണ്ണില് ഇതുവരെ നടന്ന തെരഞ്ഞെടുപ്പില് ഇടതു മുന്നണിയെ കൈവിട്ടത് മൂന്നു തവണ മാത്രമാണ്.
1977 മുതല് സംവരണ മണ്ഡലമാണ് വൈക്കം.
1957ലെ തെരഞ്ഞെടുപ്പില് കോണ്ഗ്രസ് സ്ഥാനാര്ഥിയായി മത്സരിച്ച സ്വാതന്ത്ര്യസമര സേനാനി കെ.ആര്. നാരായണന് വിജയിച്ചു. 1960ല് ഇടതുപക്ഷം പി.എസ്. ശ്രീനിവാസനിലൂടെ മണ്ഡലം തിരിച്ചുപിടിച്ചു. 1965ല് കോണ്ഗ്രസ് വീണ്ടും തിരിച്ചുവന്നു. 1967, 1970, 1977, 1980, 1982, 1987 വര്ഷങ്ങളില് സിപിഐ പ്രതിനിധികള് വിജയിച്ചുകയറി. 1991ല് വീണ്ടും കോണ്ഗ്രസ് പാളയത്തിലേക്ക് പോയ മണ്ഡലം 1996 മുതല് കഴിഞ്ഞ 30 വര്ഷമായി സിപിഐ പ്രതിനിധികള് എംഎല്എമാരായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈക്കം നഗരസഭയും കല്ലറ, വെച്ചൂര്, തലയാഴം, ടിവി പുരം, ഉദയനാപുരം, ചെമ്പ്, മറവന്തുരുത്ത്, തലയോലപ്പറമ്പ്, വെള്ളൂര് പഞ്ചായത്തുകളും ചേരുന്നതാണ് വൈക്കം മണ്ഡലം. ഇടതു മുന്നണിയില് സിറ്റിംഗ് എംഎല്എയായിരുന്ന സി.കെ. ആശയ്ക്ക് ഇത്തവണ ടേം വ്യവസ്ഥയില് ഇളവു കിട്ടിയില്ല. പകരം എഐവൈഎഫ് നേതാവ് പി. പ്രദീപിനെയാണ് സിപിഐ രംഗത്തിറക്കിയിരിക്കുന്നത്.
വര്ഷങ്ങളായി ഇടതുകൈവശമുള്ള മണ്ഡലം തിരികെ പിടിക്കാനുള്ള സർവ സന്നാഹത്തിലാണ് യുഡിഎഫ്. ദളിത് നേതാവ് സണ്ണി എം. കപിക്കാടിനെ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാന് നീക്കം നടത്തിയെങ്കിലും പ്രാദേശിക കോണ്ഗ്രസ് നേതൃത്വം ശക്തമായ എതിര്പ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. ജില്ലാ പഞ്ചായത്തംഗം വിജയമ്മ ബാബു, കഴിഞ്ഞ തവണ മത്സരിച്ച പി.ആര്. സോന തുടങ്ങിയവരാണ് ഇപ്പോള് പരിഗണിക്കപ്പെടുന്ന മറ്റു പേരുകള്.
എന്ഡിഎയില് ബിഡിജെഎസിനാണ് സീറ്റ്. അടുത്തനാളില് ബിജെപിയില് ചേര്ന്ന മുന് എംഎല്എ കൂടിയായ കെ. അജിത്തിനുവേണ്ടി ബിജെപി സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. അജിത്തിന്റെ ബിജെപിയിലേക്കുള്ള വരവും ഇടതുമുന്നണിയില് സിപിഐയിലുണ്ടായ അസ്വാരസ്യങ്ങളും കൊഴിഞ്ഞുപോക്കും മുതലാക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫും ബിജെപിയും.
ഇടതുകോട്ടയില് ഒരു വിള്ളലുമില്ലെന്നും ശക്തമായ രാഷ്ട്രീയ അടിത്തറയാണുള്ളതെന്നുമാണ് ഇടതു നേതാക്കളുടെ ഉറച്ച വിശ്വാസം. വെച്ചൂര്, തലയാഴം, ഉദയനാപുരം, ടിവിപുരം, മറവന്തുരുത്ത്, വെള്ളൂര് പഞ്ചായത്തുകളില് എല്ഡിഎഫിനാണ് ഭരണം. വൈക്കം നഗരസഭയിലും കല്ലറ, ചെമ്പ്, തലയോലപ്പറമ്പ് പഞ്ചായത്തുകളിലും യുഡിഎഫിനാണ് ഭരണം.
2021 നിയമസഭ
സി.കെ. ആശ (എല്ഡിഎഫ്)-71,388ഡോ. പി.ആര്. സോന(യുഡിഎഫ്)-42,266അജിത സാബു(ബിഡിജെഎസ്)-11,953ഭൂരിപക്ഷം എല്ഡിഎഫ്-29,1222024 ലോക്സഭഎല്ഡിഎഫ് ലീഡ്-51962025 തദ്ദേശംഎല്ഡിഎഫ് ലീഡ് -2422



