എമ്പാങ്ക്‌മെന്റ് മത്സ്യകൃഷി വിളവെടുപ്പ് : സംസ്ഥാനതല ഉദ്ഘാടനം നാളെ വൈക്കം, ഉദയനാപുരം ചെട്ടിച്ചാൽ കനാലിൽ: മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവഹിക്കും.

Spread the love

 

വൈക്കം :ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ജനകീയ മത്സ്യകൃഷി 2023-25 പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന എമ്പാങ്ക്‌മെന്റ് മത്സ്യകൃഷിയുടെ സംസ്ഥാനതല വിളവെടുപ്പ് ഉദ്ഘാടനവും ആദ്യ വില്പനയും നാളെ ഉച്ച കഴിഞ്ഞ് 2:30 നു വൈക്കം ചെട്ടിച്ചാൽ ചാലിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും.

വൈക്കം നിയോജകമണ്ഡലം എംഎൽഎ സി.കെ ആശ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു,വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, കെ കെ രഞ്ജിത്ത്,

ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ ആനന്ദവല്ലി, രമേഷ് ശശിധരൻ എസ് ആർ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഫിഷറീസ്, കോട്ടയം., മറ്റു ജനപ്രതിനിധികൾ, സാംസ്കാരിക നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസ്തുത ചടങ്ങിൽ ആദ്യ വില്പന ഏറ്റുവാങ്ങുന്നത് പ്രശസ്ത ചലച്ചിത്ര സംവിധായകൻ എബ്രിഡ് ഷൈൻ ആണ്. ഉദയനാപുരം ഏഴാം വാർഡിൽ പടിഞ്ഞാറേക്കര നവോദയ ഫിഷ് ഫാം ക്ലബ്ബുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.