
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഭീമൻ ആൽമരം നിലം പൊത്തി. ക്ഷേത്രത്തിൽ വടക്കുപടിഞ്ഞാറു ഭാഗത്തുണ്ടായിരുന്ന കൂറ്റൻ ആൽമരമാണ് ഇന്നു (വ്യാഴാഴ്ച) രാവിലെ 7 മണിയോടെ നിലംപൊത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ മഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ ശിഖരങ്ങൾക്ക് കാറ്റ് പിടിച്ചതിനെ തുടർന്ന് ആൽമരം ചരിഞ്ഞിരുന്നു.
നൂറ്റാണ്ടുകളുടെ പഴക്കമുളള ഈ ആൽമരത്തിന് താഴെയാണ് ഉത്സവ കാലങ്ങളിൽ എത്തുന്ന ഗജവീരൻമാരെ തളച്ചിരുന്നത്. ആൽത്തറയുടെ കൽക്കെട്ടും തകർന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ ഈ ഭാഗത്ത് ഭക്തജനങ്ങളുടെ തിരക്ക് കുറവായതിനാൽ ആളപായം ഒഴിവായി. പകൽ സമയങ്ങളിൽ കാറ്റു കൊള്ളുവാൻ ഭക്തർ ആൽത്തറയിൽ
ഇരിക്കുക പതിവാണ്. മറിഞ്ഞു വീണ മരം മുറിച്ചു മാറ്റുവാൻ നടപടി സ്വീകരിച്ചതായി അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എം. ഈശ്വരൻ നമ്പൂതിരി അറിയിച്ചു.