വേനൽ ചൂടിൽ ദാഹമകറ്റാൻ വൈക്കത്ത് കുടിവെള്ളം വിതരണം ചെയ്ത് കേരള മഹിളാസംഘം പ്രവർത്തകർ:

Spread the love

 

സ്വന്തം ലേഖകൻ
വൈക്കം: വേനല്‍ ചൂടില്‍ ദാഹമകറ്റാന്‍ വൈക്കത്ത് വനിതകൾ നടത്തുന്ന സേവനം ഏറെ ശ്രദ്ധിക്കപ്പെട്ടു.കേരള മഹിളാസംഘം വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വലിയകവല ബസ് സ്റ്റോപ്പില്‍ കുടിവെള്ളമൊരുക്കിയാണ് കടുത്ത വേനലിൽ ഇവർയാത്രക്കാരെ സഹായിക്കാൻ രംഗത്തിറങ്ങിയത്. സ്കൂൾ കുട്ടികൾക്കും വഴിയാത്രക്കാർക്കും ഇവർ കുടിവെള്ളം വിതരണം ചെയ്യുന്നു.

വേനല്‍ കുളിര്‍മ എന്ന പേരില്‍ ആരംഭിച്ച കുടിവെള്ള വിതരണം കുട്ടികള്‍ക്ക് തണ്ണിമത്തന്‍ നല്‍കി സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ് ഉദ്ഘാടനം ചെയ്തു.

മഹിളാസംഘം മണ്ഡലം പ്രസിഡന്റ് കെ.ബി. ശോഭന അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി മായഷാജി, ലേഖശ്രീകുമാര്‍, സിന്ധു മധു, കെ.പ്രിയമ്മ, സജിത ജയകുമാര്‍, ജീന തോമസ് എന്നിവര്‍ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group