നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമം പ്രകാരം കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തി ; ജില്ലാ പോലീസ് മേധാവി  ഷാഹുൽ ഹമീദ് ഐപിഎസിന്റെ നിർദേശത്തെ തുടർന്നാണ് നടപടി

Spread the love

കോട്ടയം : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമം പ്രകാരം കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തി.

video
play-sharp-fill

കൊലപാതക ശ്രമം, പൊതുമുതൽ നശിപ്പിക്കൽ, സംഘം ചേർന്നുള്ള ആക്രമണം തുടങ്ങി ഭാരതീയ ന്യായ സംഹിതയിലെ ആസൂത്രിതകുറ്റകൃത്യം ഉൾപ്പെടെ ഒമ്പതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ വൈക്കം ഇടയാഴം സ്വദേശി അഖിൽ നിവാസിൽ അഖിൽ പ്രസാദ് (30)നെയാണ് കാപാ (KAAPA) നിയമപ്രകാരം ഒരു വർഷക്കാലത്തേക്ക് ജില്ലയിൽ നിന്നും പുറത്താക്കിയിരിക്കുന്നത്.

കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിൽ പ്രവേശിക്കുന്നതിൽ നിന്നും ഏതെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും റേഞ്ച് ഡി.ഐ.ജി 2007 ലെ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ)നിയമം 15(1) പ്രകാരം വിലക്കേർപ്പെടുത്തി ഉത്തരവിറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലാ പോലീസ് മേധാവി  ഷാഹുൽ ഹമീദ് ഐപിഎസിന്റെ റിപ്പോർട്ട് പ്രകാരമാണ് നടപടി.

ജില്ലയിൽ നിന്നും മാറി നിൽക്കുന്ന സമയത്തും ഇയാൾ കോട്ടയം പോലീസിന്റെയും ഇയാൾ മാറി താമസിക്കുന്ന ജില്ലയിലെ പോലീസിന്റെയും നിരീക്ഷണത്തിലായിരിക്കും. അടിയന്തിര സാഹചര്യങ്ങളിൽ ഇയാൾക്ക് ജില്ലാ പോലീസ് മേധാവിയുടെ അനുവാദത്തോടെ ജില്ലയിൽ പ്രവേശിക്കാവുന്നതാണ്.