
വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രി ബി.സി.എഫ്.കോളജിലെ നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടത്തി.
വൈക്കം: ഇൻഡോ അമേരിക്കൻ ആശുപത്രി, ബി.സി.എഫ്.കോളജിൽ നിന്നും ബി.എസ്.സി. നഴ്സിംഗ് പൂർത്തിയാക്കിയ പതിമൂന്നാമത് ബാച്ചിലെ 52 വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് കോളജ് ഓഡിറ്റോറിയത്തിൽ നടത്തി.
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല ഡീൻ ഫാക്കൽറ്റി ഓഫ് നഴ്സിംഗ് പ്രഫ. ഡോ. രാജീ രഘുനാഥ് ബിരുദദാനം നിർവ്വഹിച്ച ചടങ്ങിൽ ബി.സി.എഫ്. ചെയർമാൻ ഡോ.കെ. പരമേശ്വരൻ അധ്യക്ഷത വഹിച്ചു.
ബി.സി.എഫ്. സ്ഥാപകൻ ഡോ. കുമാർ ബാഹുലേയൻ്റെ സാന്നിദ്ധ്യം ചടങ്ങിനെ അവിസ്മരണീയമാക്കി. ബി.സി.എഫ്. ഡയറക്ടർമാരായ അഡ്വ.ശ്രീ.പി.കെ. ഹരികുമാർ , പി.കമലാസനൻ, പ്രിൻസിപ്പൽ പ്രഫ. നിഷ വിൽസൺ , ഓപ്പറേഷൻസ് ഡയറക്ടർ എം.എം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർഗീസ് , ഫിസിയോതെറപ്പി കോളജ് പ്രിൻസിപ്പൽ പ്രഫ.കെ.എസ്. ശരത് , നഴ്സിംഗ് കോളജ് വൈസ് പ്രിൻസിപ്പൽ പ്രഫ. വിശ്വപ്രിയ കെ.ആർ, ഇൻഡോ അമേരിക്കൻ ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് ലഫ്.കേണൽ ജയിൻ സെബാസ്റ്റ്യൻ, പി.ടി.എ. പ്രസിഡൻ്റ് .എം.എ. പുഷ്പരാജ്,
അസ്സോസിയറ്റ് പ്രഫ.പൊന്നി എസ്, വിദ്യാർത്ഥി പ്രതിനിധികളായ ആൽഫി അയാസ്, നോർമ ബിൻ സുനിൽ എന്നിവർ പ്രസംഗിച്ചു. കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല നടത്തിയ ഡിഗ്രി പരീക്ഷയിൽ നാലാം തവണയും ബി.സി.എഫ്. നഴ്സിംഗ് കോളജ് 100 % വിജയം കരസ്ഥമാക്കി.