വൈക്കം ഇണ്ടംതുരുത്തിൽ ശ്രീ കാർത്ത്യായനി ദേവീക്ഷേത്രത്തിൽ തിരുവുത്സവത്തിന് കൊടിയേറി: തന്ത്രി മുഖ്യൻ മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്.

Spread the love

വൈക്കം: ഇണ്ടംതുരുത്തിൽ ശ്രീ കാർത്ത്യായനി ദേവീക്ഷേത്രത്തിൽ തിരുവുത്സവത്തിന് കൊടിയേറി.തന്ത്രി മുഖ്യൻ മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറിയത്. തുടർന്ന് മുൻ ശബരിമല മേൽശാന്തി നീലകണ്ഠൻ നമ്പൂതിരിഭദ്രദീപ പ്രകാശനം നിർവഹിച്ചു.

തുടർന്ന് തന്ത്രി മുഖ്യൻ മോനാട്ടില്ലത്ത് കൃഷ്ണൻനമ്പൂതിരി കലാമണ്ഡപത്തിൽ തിരിതെളിച്ചു. ഇന്ന് വൈകുന്നേരം ഏഴിന് താലപ്പൊലി വരവ്. 7.15 ന് ഫ്യൂഷൻ തിരുവാതിര. 11ന് വൈകുന്നേരം

ആറിന് താലപ്പൊലി വരവ്, 6.45 ന് ഫ്യൂഷൻ കൈ കൊട്ടിക്കളി,7.30 ന് കോൽ തിരുവാതിര. 12 ന് വൈകുന്നേരം ഏഴിന് താലപ്പൊലി വരവ്, 7.30 ന് ക്ലാസിക്കൽ ഡാൻസ്, 13ന് വൈകുന്നേരം 6.45 ന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുംഭ കുടംവരവ്, 8.15 ന് തിരുവാതിര,14 ന് രാവിലെ 11ന് ഉത്സവബലിദർശനം. ഏഴിന് ദേശ താലപ്പൊലി വരവ്, 7.30 ന് വള്ളുവനാട് ആതി മൊഴിയുടെനാടൻ പാട്ടുകളും നാട്ടു കാഴ്ചകളും. 15ന്

വൈകുന്നേരം ആറാട്ടോടെ ഉത്സവം സമാപിക്കും. ഉത്സവ പരിപാടികൾക്ക് നീലകണ്ഠൻ

നമ്പൂതിരി,ക്ഷേത്രം പ്രസിഡൻ്റ് ജെ. ശ്രീനിവാസൻ,സെക്രട്ടറി എം.പി. ചന്ദ്രൻ, ട്രഷറർ ആർ. ലക്ഷ്മണൻ നായർ തുടങ്ങിയവർ നേതൃത്വം നൽകും.