വൈക്കത്ത് വൃത്തിഹീനമായ ഹോട്ടൽ നഗരസഭാ അധികൃതർ അടപ്പിച്ചു

Spread the love

വൈക്കം: പൊതുജനാരോഗ്യത്തിന് ഹാനീകരമായ രീതിയിൽ വൃത്തി ഹീനമായ അന്തരീക്ഷത്തിൽ പവർത്തിക്കുന്ന ഹോട്ടൽ നഗരസഭ അധികൃതർ അടപ്പിച്ചു. നഗരസഭ 22-ാംവാർഡിൽ വൈക്കം ആർ ടി ഒ ഓഫീസിന് സമീപത്തായി പ്രവർത്തിക്കുന്ന

ബർക്കാസ് ഹോട്ടലിനെതിരെയാണ് നഗരസഭ നടപടി സ്വീകരിച്ചത്.
ഹോട്ടലിൽ സ്ഥാപിച്ചിട്ടുള്ള ദ്രവമാലിന്യ സംസ്കരണ ടാങ്കിൽ നിന്നും മലിനജലം

പുറത്തേക്ക് ഒഴുകി അസഹനീയമായ ദുർഗന്ധവും കൊതുകുശല്യവുമേറിയതിനെ തുടർന്നാണ് ശാസ്ത്രീയമായ രീതിയിൽ ട്രീറ്റ്മെൻ്റ് പ്ലാൻ്റ് നിർമ്മിച്ച് രേഖാമൂലം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭയിൽ അറിയിക്കുന്നതുവരെ സ്ഥാപനം അടച്ചുപൂട്ടണമെന്ന് നിർദ്ദേശം നൽകുകയായിരുന്നു.വൈക്കം തോട്ടുചിറയിൽ സണ്ണി എബ്രഹാം നൽകിയ

പരാതിയുടെ അടിസ്ഥാനത്തിൽ വാർഡ് കൗൺസിലർ നേരിട്ട് സ്ഥാപനത്തിലെത്തി ബോധ്യപ്പെട്ട ശേഷം സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ സ്ഥല പരിശോധന നടത്തിയതിനെ തുടർന്നാണ് ഹോട്ടൽ അടപ്പിച്ചത്.