വൈക്കത്ത് സി പി ഐ അക്രമം നടത്തിയതായി ബിജെപിക്ക് പരാതി: മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ ഒ.എ. രമാകാന്തനെയും ഭാര്യ രാജമ്മ രമാകാന്തനെയും വീട്‌ കയറി ആക്രമിച്ചു.

Spread the love

വൈക്കം: നിയോജക മണ്ഡലത്തിലെ എന്‍.ഡി.എ സ്‌ഥാനാര്‍ത്ഥി കെ അജിത്തിന്റെ മുന്നേറ്റത്തില്‍ വിറളി പിടിച്ച സി.പി.ഐ അക്രമം അഴിച്ച്‌ വിടുന്നുവെന്ന്‌ പരാതി .ബിജെപി വൈക്കം മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ ഒ.എ. രമാകാന്തനെയും ഭാര്യ രാജമ്മ രമാകാന്തനെയും വീട്‌ കയറി അക്രമിക്കുകയും ജാതിപ്പേര്‌ വിളിച്ച്‌ അധിക്ഷേപിക്കുകയും ചെയ്‌തുവെന്നാണ്‌ ആക്‌ഷേപം.

video
play-sharp-fill

അക്രമത്തില്‍ രമാകാന്തന്റെ ഭാര്യ രാജമ്മയുടെ മൂന്ന്‌ പവന്റെ മാല നഷ്‌ടമായി.വീടിന്‌ നാശനഷ്‌ടങ്ങള്‍ സംഭവിച്ചു.
രമാകാന്തനെയും ഭാര്യ രാജമ്മയെയും വൈക്കം താലൂക്ക്‌ ആശുപത്രിയില്‍ അഡ്‌മിറ്റ്‌ ചെയ്‌തു.

വൈക്കത്ത്‌ താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സ നേടിയ രമാകാന്തനെയും ഭാര്യ തങ്കമ്മയേയും എന്‍ഡിഎ സ്‌ഥാനാര്‍ത്ഥി കെ അജിത്ത്‌, ലാല്‍ കൃഷ്‌ണ, എം കെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹേഷ്‌, പി സി ബിനീഷ്‌ കുമാര്‍, ലേഖാ കെ കെ, പി ആര്‍ രജനി, പ്രീജു ശശി, പി ഡി സരസന്‍, അമ്പിളി സുനില്‍, ഗൗതംകൃഷ്‌ണ അഡ്വ.അപ്പു ടി എസ്‌ എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.