വൈക്കം: തമിഴ്‌നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ വൈക്കം- ചെന്നൈ, വൈക്കം -വേളാങ്കണ്ണി ബസ് സർവീസുകൾക്ക് തുടക്കം . വൈക്കം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നടന്ന യോഗത്തിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറും തമിഴ്‌നാട് ഗതാഗത വകുപ്പ് മന്ത്രി എസ്.എസ്. ശിവശങ്കറും ചേർന്ന് ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. വൈക്കത്തേക്ക് ബസ് ഓടിക്കാനുള്ള
തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ തീരുമാനം സന്തോഷകരമാണെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞു. വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുന്ന തെങ്കാശി – ആര്യങ്കാവ് ബസ് സർവീസ് കേരളത്തിലെ യാത്രക്കാർക്ക് ഏറെ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
വൈക്കത്തേക്കുള്ള സർവീസിന് ചരിത്ര പ്രാധാന്യമുണ്ടെന്ന് തമിഴ്നാട് ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കർ പറഞ്ഞു. തലയോലപറമ്പ് പഞ്ചായത്ത് അംഗം സജിമോൻവർഗീസും ഭാര്യ പ്രിൻസിയും ചേർന്ന് ആദ്യടിക്കറ്റ് മന്ത്രിമാരിൽ നിന്ന് ഏറ്റുവാങ്ങി.
സി.കെ.ആശ എംഎൽഎ അധ്യക്ഷത വഹിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ. ഫ്രാൻസിസ് ജോർജ് എംപി മുഖ്യാതിഥിയായിരുന്നു.
നഗരസഭാ ചെയർപേഴ്സൺ പ്രീത രാജേഷ്, വൈസ് ചെയർമാൻ പി.ടി. സുഭാഷ്, പ്രതിപക്ഷ നേതാവ് എസ്. ഹരിദാസൻ നായർ ,എസ് ഇ ടി സി മാനേജിംഗ് ഡയറക്ടർ ആർ.മോഹൻ കെഎസ്ആർടിസി
ഓപ്പറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജി.പി. പ്രദീപ്കുമാർ, കെഎസ് ആർ ടിസി ചീഫ് ട്രാഫിക് ഓഫീസർ ടി.എ ഉബൈദ്,കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പി.എസ്. പ്രമോജ് ശങ്കർ, അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസർ എ.ടി.ഷിബു എന്നിവർ പ്രസംഗിച്ചു.