video
play-sharp-fill

കളിയും ചിരിയും പാട്ടുമായി ബാലവേദിയിൽ ഒരു ദിനം കുട്ടികൾ: കോട്ടയം വെച്ചൂർ ഗവൺമെൻ്റ് ദേവി വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ബാലോത്സവം സി.കെ.ആശ എം എൽ എ ഉദ്ഘാടനം ചെയ്തു.

Spread the love

വൈക്കം: ബാലവേദി വൈക്കം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബാലോത്സവം സംഘടിപ്പിച്ചു. വെച്ചൂർ ഗവൺമെൻ്റ് ദേവി വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ബാലോത്സവം സി.കെ.ആശ എം എൽ എ ഉദ്ഘാടനം ചെയ്തു.

കുട്ടിക്കാലത്ത് പഠനത്തിനൊപ്പം പാഠ്യേതര വിഷയങ്ങളിലും കുട്ടികൾ വ്യാപൃതരാകണമെന്ന് സി.കെ. ആശ എം എൽ എ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.കളിയിൽ നിന്ന് കാര്യത്തിലേക്കും ചിരിയിൽ നിന്ന് ചിന്തയിലേക്കും പാട്ടും പറച്ചിലും ഈണവും താളവുമായി അവധിക്കാലം ആഘോഷപ്രദമാക്കണമെന്ന ലക്ഷ്യവുമായി നൂറുകണക്കിന് കുരുന്നുകൾ ബാലോത്സവത്തിൽ പങ്കാളികളായി.

എസ് എസ് എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയവരെ യോഗത്തിൽ അനുമോദിച്ചു. മോഹൻ പാണാവള്ളി,ശെൽവൻ കോതമംഗലം എന്നിവർ ക്ലാസ് നയിച്ചു.ബാലവേദി വൈക്കം മണ്ഡലം പ്രസിഡൻ്റ് അഭിരാമി അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലതപ്രേം സാഗർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബിജു,ടി വിപുരം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജിഷാജി, എം.ഡി.ബാബുരാജ്, ഇ.എം.ദാസപ്പൻ,പി.സുഗതൻ,പ്രസിഡൻ്റ് കെ. .കെ.ചന്ദ്രബാബു, സെക്രട്ടറി കെ.ജി. അനിൽകുമാർ,

ട്രഷറർ ജോസ് സൈമൺ, സംഘാടക സമിതി ഭാരവാഹികളായ ആർ. സുരേഷ്, പി.എസ്. മുരളീധരൻ എം.എസ്.കലേഷ്, പി.പ്രദീപ്,പി.എം.സുന്ദരൻ, ഭാനുമതിതുടങ്ങിയവർ സംബന്ധിച്ചു.ബാലവേദി മണ്ഡലം ഭാരവാഹികളായി എസ്.കെ.പ്രിൻസ് (പ്രസിഡൻ്റ്),ലക്ഷ്മി (സെക്രട്ടറി) എന്നിവർ ഉൾപ്പെട്ട21അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.