വൈക്കം ബാഡ്മിൻ്റൺ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഉദയനാപുരം നക്കം തുരുത്തിൽ നിർമ്മിച്ച ഇൻഡോർ സ്റ്റേഡിയത്തിൽ ബാഡ്മിൻ്റൺ സമ്മർ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി.

Spread the love

വൈക്കം: കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും കായിക രംഗത്തു പ്രതിഭകളെ വാർത്തെടുക്കുവാനുമായി വൈക്കം ബാഡ്മിൻ്റൺ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഉദയനാപുരം നക്കം തുരുത്തിൽ നിർമ്മിച്ച ഇൻഡോർ സ്റ്റേഡിയത്തിൽ ബാഡ്മിൻ്റൺ സമ്മർ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി.

video
play-sharp-fill

വൈക്കം ബാഡ്മിൻ്റൺ അക്കാദമി പ്രസിഡൻ്റ് എൻ.പി. ലൗജൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇൻഡോർ സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനം ഫ്രാൻസിസ് ജോർജ് എംപി നിർവഹിച്ചു.

ഇന്ത്യൻ ബാഡ്മിൻ്റൺ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡൻ്റ് ദ്രോണാചാര്യ എസ്. മുരളീധരൻ ബാഡ്മിൻ്റൺ സമ്മർ കോച്ചിംഗ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ ബി എസ് എ ട്രഷറർജി. പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദയനാപുരം പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ.ആനന്ദവല്ലി, വൈസ് പ്രസിഡൻ്റ് സി.പി.അനൂപ്, കെ ഡി ബി എസ് എ കോട്ടയം പ്രസിഡൻ്റ് കുഞ്ഞുമൈക്കിൾ മണർകാട്, അഡ്വ. ജോർജ്കാരിത്താനം,

വൈക്കം ബാഡ്മിൻ്റൺ അക്കാദമി സെക്രട്ടറി ഡോ. പി.വിനോദ്, പഞ്ചായത്ത് അംഗങ്ങളായ പി.ഡി. ജോർജ്, കെ.എസ്. സജീവ്, വിബിഎ ട്രഷറർ എസ്. ജയകുമാർ, അഡ്വ. എം.മനാഫ്, വി.വി.

സുരേഷ്കുമാർ, കെ.പി.വേണുഗോപാൽ, പി. അംബുജാക്ഷൻ, മാത്യുജോസഫ്,ചെമ്മനാകരി ബി സി എഫ് കോളജ് ഓഫ് ഫിസിയോതെറാപ്പി പ്രിൻസിപ്പൽ പ്രഫ. ശരത് സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.