ട്രാവലർ കടന്നുപോയി തൊട്ടുപിന്നാലെ വൻമരം റോഡിലേക്ക് വീണു: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വൈക്കം പേരിൽചുവട്ടിലാണ് മരം വീണ് ഗതാഗതം തടസപ്പെട്ടത്.

Spread the love

വൈക്കം:വൈക്കം ചേരിൻ ചുവട്ടിൽ വൻ മരം കടപുഴകി റോഡിനു കുറുകെവീണുണ്ടായ അപകടത്തിൽ നിന്ന് ട്രാവലർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മരം വീണതിനെ തുടർന്ന് വൈക്കം വെച്ചൂർ റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

ഒരു ട്രാവലർ കടന്നതുപോയതിനുപിന്നാലെ മരം റോഡിനു കുറുകെ വീണതിനാൽ വൻദുരന്തം ഒഴിവായി. ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. മരം വീണതിനെ തുടർന്ന് വൈദ്യുതപോസ്റ്റും ഒടിഞ്ഞതോടെ വൈദ്യുതബന്ധവും തടസപ്പെട്ടു.

സ്വകാര്യ വ്യക്തിയുടെ മതിലും തകർന്നു.ഫയർ ഫോഴ്‌സുംനാട്ടുകാരും പോലീസും ചേർന്ന് ഒരു മണിക്കൂറിലധികം നടത്തിയ കഠിനപരിശ്രമത്തെ തുടർന്നാണ് മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരംവീണ് പോസ്റ്റിനും വൈദ്യുത ലൈനും കാര്യമായി തകരാർ സംഭവിച്ചതിനാൽ വൈദ്യുതി പുനസ്ഥാപിക്കാനായില്ല. സി.കെ.ആശ. എം എൽ എ നഗരസഭ

സ്റ്റാൻഡിംഗ് കമ്മറ്റി സിന്ധു സജീവൻ എന്നിവർ സ്ഥലത്തെത്തി മരംമുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.