അങ്കണവാടിയുടെ മുന്നിലെ അപകട കെണി ആരും കാണുന്നില്ലേ: വൈക്കം നഗരത്തിലെത്തുന്നവർ ജാഗ്രതൈ!

Spread the love

 

വൈക്കം: ഏതു നിമിഷവും ഒരു അപകടത്തിന് സാധ്യതയുള്ള സ്ഥലമാണ് വൈക്കത്തെ ആങ്കണവാടിയുടെ മുൻ വശം.
അങ്കണവാടിയുടെ കവാടത്തിനു മുന്നിൽ അപകട ഭീഷണി ഉയർത്തി കേബിളുകൾ. വൈക്കം നഗരസഭ ടൗൺഹാളിനു സമീപമുള്ള അങ്കണവാടിയുടെ സമീപത്ത് റോഡരികിലാണ് ട്രാൻസ്ഫോർമർ .

video
play-sharp-fill

ഈ ട്രാൻസ്ഫോർമറിന് മുന്നിലൂടെ കടന്നുപോകുന്ന കേബിളുകളാണ് അങ്കണവാടിയിലേയ്ക്ക് പ്രവേശിക്കുന്നതിന് തടസം സൃഷ്ടിക്കുന്നത്.

ഇന്നലെ രാവിലെ ഈ കേബിളുകൾ നിലംമുട്ടി കിടക്കുകയായിരുന്നു. വൈക്കം കോടതി ഭാഗത്തുനിന്നും പടിഞ്ഞാറെനടയിൽ നിന്നും ഇരുചക്ര വാഹനങ്ങളടക്കം നിരവധി വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേബിൾ കഴുത്തിൽ ചുറ്റി ഇരുചക്രവാഹന യാത്രികർക്ക് അപകടം സംഭവിക്കാതിരിക്കാനും അങ്കണവാടിയിലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും ബന്ധപ്പെട്ടവർ കേബിളുകൾ ഉയർത്തി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഒരപകടം ഉണ്ടാകുന്നതിനു മുൻപേ കേബിളുകൾ മാറ്റി സ്ഥാപിക്കണം. അതെത്രയുംനേരത്തെ ആയാൽ നന്ന്.