അനന്ദുവിന്റെ ജീവൻ രക്ഷിക്കാൻ രണ്ടു പഞ്ചായത്തുകൾ കൈകോർക്കുന്നു:

Spread the love

 

സ്വന്തം ലേഖകൻ
തലയാഴം: ഇരു വൃക്കകളും തകരാറിലായി ഗുരുതരാവസ്ഥയിലായ 24കാരൻ്റെ ജീവൻ രക്ഷിക്കാനുള്ള ചികിൽസയ്ക്കായി നാടൊരുമിക്കുന്നു. തലയാഴം പുന്നപ്പൊഴിയിൽ പെരുമശേരിയിൽ ഷാജിയുടെ മകൻ അനന്ദുവിൻ്റെ ജീവൻ രക്ഷിക്കാൻ വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായാണ് തലയാഴം, വെച്ചൂർ പഞ്ചായത്ത് ഭരണസമിതികളും സുമനസുകളുംചേർന്ന് ധനസമാഹരണം നടത്തുന്നത്.

video
play-sharp-fill

ആഴ്ചയിൽ മൂന്നു ദിവസം ഡയാലിസിസ് നടത്തിയാണ് അനന്ദുവിൻ്റെ ജീവൻ നിലനിർത്തുന്നത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന അനന്ദുവിൻ്റെ ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിൽസയ്ക്കുമായി 25 ലക്ഷം രൂപയാണ് വേണ്ടത്. മകനും ഭാര്യയും രോഗികളായതോടെ ചെത്തുതൊഴിലാളിയായ ഷാജിക്ക് പണിക്കു പോകാനാവുന്നില്ല.

നിർധന കുടുംബത്തിൻ്റെ ദയനീയസ്ഥിതി മനസിലാക്കിയാണ് തലയാഴം പഞ്ചായത്ത് പ്രസിഡൻ്റ് ഭൈമി വിജയൻ , വെച്ചൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈല കുമാർ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സഹായഹസ്തവുമായെത്തിയത്.
ചികിൽസാ ധനസമാഹരണവുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിൽ തലയാഴം പഞ്ചായത്ത് പ്രസിഡൻ്റ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭൈമിവിജയൻ , വെച്ചൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈല കുമാർ,പഞ്ചായത്ത് അംഗങ്ങളായ സിനി സലി,രമേഷ് പി.ദാസ്, കെ.ബിനിമോൻ, കെ. ഉദയൻ,ജെൽസിസോണി തുടങ്ങിയവർ സംബന്ധിച്ചു.മുൻ ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതൻ ചെയർമാനും തലയാഴം പഞ്ചായത്ത് അംഗം സിനിസലി കൺവീനറായും മനോജ് ലൂക്ക് ട്രഷററുമായി ചികിൽസാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്.

അനന്ദുവിൻ്റെ ചികിൽസ സഹായ നിധിയിലേയ്ക്ക് ധനസഹായം സ്വരൂപിക്കാൻ എസ് ബി ഐ യുടെ ഉല്ലല ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. Ac No 42673137823.
IFSC: SBIN0008682