സദസ് കീഴടക്കി വൈക്കം വിജയലക്ഷ്മിയും സംഘവും

Spread the love


സ്വന്തംലേഖകൻ

video
play-sharp-fill

കോട്ടയം : സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനം ആഘോഷങ്ങളുടെ ഭാഗമായി വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിച്ച ഗാനമേള അരങ്ങേറി. പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കുള്ള അനുസ്മരണത്തോടെയാണ് ഗാനമേള ആരംഭിച്ചത്. മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ നിരവധി ഗാനങ്ങളാണ് ഗായകര്‍ ആലപിച്ചത്. ഒപ്പമുണ്ടായിരുന്നവരുടെ ഗാനങ്ങള്‍ക്കു ഗായത്രി വീണ വായിച്ച് വൈക്കം വിജയലക്ഷ്മി ആസ്വാദകര്‍ക്ക് ആവേശം പകര്‍ന്നു.