
കോട്ടയം: വൈക്കം – വേളാങ്കണ്ണി ബസിന്റെ റൂട്ടും സമയവും പുനക്രമീകരിച്ചു. വൈക്കത്ത് നിന്ന് വൈകുന്നേരം നാലിന് പുറപ്പെടുന്ന ബസ് പുലർച്ചെ നാലിന് വേളാങ്കണ്ണിയിൽ എത്തിച്ചേരുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
വൈക്കത്ത് നിന്നും ചെന്നൈയിലേക്ക് അനുവദിച്ച സർവീസ് ഉടൻ ആരംഭിക്കുമെന്നും എംപി അറിയിച്ചു. തമിഴ്നാട് ട്രാൻസ് പോർട്ട് കോർപറേഷന്റെ നാഗപട്ടണം ഡിപ്പോയിലെ രണ്ടു ബസുകൾ വീതമാണ് വേളാങ്കണ്ണിയിൽ നിന്നും വൈക്കത്തേക്കും തിരിച്ചും സർവീസ് നടത്തുന്നതിന് ക്രമീകരിച്ചിരിക്കുന്നത്.
റിസർവേഷൻ ഇപ്പോൾ വൈക്കം കോട്ടയം എന്നിവിടങ്ങളിൽ നിന്നു മാത്രമാണ് അനുവദിച്ചിരിക്കുന്നത്. www.tnstc.in എന്ന ഔദ്യോഗിക വെബ്സൈറ്റിലും തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ഔദ്യോഗിക മൊബൈൽ ആപ്പിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group