
കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തില്‍ 12 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന വടക്കുപുറത്തുപാട്ട് ഇന്ന് സമാപിക്കും.
ക്ഷേത്രത്തിന്റെ വടക്കുവശത്ത് നെടുംപുരയിലാണ് വടക്കുപുറത്തുപാട്ട് നടന്നുവരുന്നത്.
64 കൈകളിലും ആയുധങ്ങളേന്തി വേതാളിയുടെ പുറത്തിരിക്കുന്ന ഭദ്രകാളിയുടെ കളമാണ് പുതുശേരി കുറുപ്പന്മാര്‍ വരയ്ക്കുന്നത്. രാത്രി 10ന് കളംപൂജയും കളംപാട്ടും നടക്കും. തുടര്‍ന്ന് കളംമായ്ക്കും. പുലര്‍ച്ചെ ഒരു മണിയോടെ വലിയ ഗുരുതിയോടെ വടക്കുപുറത്തുപാട്ട് സമാപിക്കും. ഇതിനോടനുബന്ധിച്ച് തിങ്കളാഴ്ച രാവിലെ അഞ്ചിന് ഉദയനാപുരം സുബ്രമണ്യസ്വാമി ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന നടത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
12 വര്‍ഷത്തിലൊരിക്കലാണ് ക്ഷേത്രത്തില്‍ കോടി അര്‍ച്ചനയും വടക്കുപുറത്തുപാട്ടും നടത്തുന്നത്. ഇനി 2037ലാണ് ഇവ നടക്കുക. കോടി അര്‍ച്ചന ഇന്നലെയാണ് സമാപിച്ചത്. മാര്‍ച്ച് 17മുതലാണ് ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തില്‍ കോടി അര്‍ച്ചന നടന്നുവന്നത്.