വൈക്കം ക്ഷേത്രത്തില്‍ അന്നദാനത്തിന് ക്യൂ നിന്നവര്‍ക്ക് വൈദ്യുതാഘാതമേറ്റു; ശാരീരിക അവശതകളുണ്ടായ നാല് പേരെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് അന്വേഷണം ആരംഭിച്ചു
വൈക്കം: വൈക്കത്തഷ്‌ടമിയോടനുബന്ധിച്ച് പ്രാതല്‍ കഴിക്കാന്‍ ക്യൂ നിന്നവര്‍ക്ക് വൈദ്യുതാഘാതമേറ്റു.
ഊട്ടുപുരയ്‌ക്ക് പുറത്ത് സ്‌ഥാപിച്ച ബാരിക്കേഡിില്‍ നിന്നാണ് ആഘാതമേറ്റത്.
ശാരീരിക അവശതകളുണ്ടായ നാലുപേരെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുറവൂര്‍ സ്വദേശി രവീന്ദ്രനാഥ്, തൃപ്പൂണിത്തുറ സ്വദേശി സുനിത, മൂത്തേടത്തുകാവ് സ്വദേശി ബീന, മാഞ്ഞൂര്‍ സ്വദേശി സതീദേവി എന്നിവരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമീപത്തുണ്ടായിരുന്ന അഗ്‌നിരക്ഷാസേന എത്തി കൃത്രിമ ശ്വാസോച്‌ഛാസം നല്‍കിയാണ് ഒരു സ്‌ത്രീയെ രക്ഷിച്ചത്. ഷോക്കേറ്റ വയോധികര്‍ക്കടക്കം ശാരീരിക അവശതകള്‍ ഉണ്ടായതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബാരിക്കക്കേഡില്‍ പിടിച്ച നിരവധി പേര്‍ക്ക് ഷോക്കേറ്റെങ്കിലും മറ്റ് അപകടമുണ്ടായില്ല. ബാരിക്കേഡിന് സമീപം താത്‌കാലികമായി ഇട്ട പന്തലില്‍ സ്‌ഥാപിച്ചിരുന്ന ഇലക്‌ട്രിക് വയറില്‍ നിന്നും ഷോക്ക് ഏല്‍ക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
ഈ ഭാഗത്തെ വൈദ്യുതി വിച്‌ഛേദിച്ച ശേഷമാണ് പ്രാതല്‍ വഴിപാട് തുടര്‍ന്നത്. സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.