മാനവരാശിയിൽ നവോത്ഥാനത്തിന്റെ പ്രഥമ പ്രകാശം വീശിയ വൈക്കം സത്യാഗ്രഹത്തിനു ഇന്ന് നൂറാം വയസ്സ്.

Spread the love

കോട്ടയം : യാഥാസ്ഥിതികരുടെ എതിർപ്പിനെ മറികടന്ന് അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തിൽ നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭമായിരുന്നു‌ വൈക്കം സത്യാഗ്രഹം.

1924 മാർച്ച്‌ 30 ന് ആരംഭം കുറിച്ച ഈ സത്യാഗ്രഹം മാനവരാശിയിൽ ഇത്രയധികം ചലനമുണ്ടാക്കും എന്ന് ആരും തന്നെ കരുതി കാണില്ല.ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം മഹാദേവക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ് ഈ സത്യാഗ്രഹം സംഘടിക്കപ്പെട്ടത്.ക്ഷേത്രത്തിലേയ്ക്കുള്ള പൊതു വഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ലക്ഷ്യം.ശ്രീനാരായണ ഗുരു ,മഹത്മാ ഗാന്ധി തുടങ്ങി ഭാരതത്തിലെ നവോത്ഥാന നായകന്മാരുടെയൊക്കെ പിന്തുയോടുകൂടിയായിരുന്നു ഇത്.

പുരാതന കേരളത്തിൽ പ്രത്യക്ഷത്തിൽ നിലനിന്നിരുന്ന ജാതികോമരങ്ങളുടെ പൊളിച്ചെഴുതായിരുന്നു ഈ സത്യാഗ്രഹം.പല ജാതിയിൽ പെടുന്നവർക്കും പല രീതിയിൽ അയിരുന്നു നിയമങ്ങൾ.ഓരോ ജാതിക്കാർക്കും ക്ഷേത്രത്തിനടുത്തുകൂടി പോകാനുള്ള ദൂരം വരെകൃത്യം കൃത്യമായി മാറ്റിയിരുന്നു എന്നതാണ് ഏറ്റവും വലിയ അനാചാരം.ഈഴവന് ക്ഷേത്രത്തിൻറെ തൊട്ടടുത്തു കൂടി പോകാൻ സാധിക്കും പക്ഷേ മറ്റു ജാതിക്കാർക്ക് അതുപോലും സാധിക്കുകയില്ലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയ്യങ്കാളിക്കും ശ്രീനാരായണഗുരുവിനും മഹാത്മാഗാന്ധിക്കും ഈ അനാചാരത്തിനിരയാക്കപ്പെടേണ്ടതായി വന്നിട്ടുണ്ട്.ഇത്തരത്തിലുള്ള അനാചാരങ്ങൾക്കെതിരെ ടി കെ മാധവൻ,മന്നത്ത് പത്മനാഭൻ എന്നിവരുടെ നേതൃത്വത്തിൽ സമരം ആരംഭിക്കുകയായിരുന്നു .വഴി നടക്കാനും സ്കൂളിൽ പഠിക്കാനും ക്ഷേത്രത്തിൽ ആരാധിക്കാനും എല്ലാവർക്കും അവകാശമുണ്ടെന്ന് തന്റെ പത്രമായ ദേശാഭിമാനിയിലൂടെ ടി.കെ. മാധവൻ വാദിച്ചു.പ്രസിദ്ധ കവി കുമാരനാശാൻക്ഷേത്രത്തിനകത്ത് പ്രവേശിക്കാനും ക്ഷേത്ര വീഥികളിലൂടെ സഞ്ചരിക്കാനുംഅനുമതി ആവശ്യപ്പെട്ടുകൊണ്ട് മഹാരാജാവിന് നിവേദനം വരെ നൽകുകയുണ്ടായി.

അവർണ്ണർ സത്യാഗ്രഹത്തിലേക്കും ജാഥകളിലേക്കും കടക്കുകയാണെന്ന് മനസ്സിലാക്കിയ സവർണർതിരുവിതാംകൂറിലെ പോലീസിന്റെ സഹായം ആവശ്യപ്പെട്ട് അവരെ നേരിടാൻ ഒരുങ്ങുകയായിരുന്നു.603 ദിവസം നീണ്ട പ്രക്ഷോഭങ്ങൾക്കും സമരങ്ങൾക്കും ജാഥകൾക്കും അവസാനം 1936 ലെ ക്ഷേത്രപ്രവേശന വിളംബരത്തോടുകൂടിയാണ് സമരം വിജയത്തിലേക്ക് എത്തുന്നത്.

വർഷങ്ങൾ 100 പിന്നിട്ടെങ്കിലും ഇപ്പോഴും മനുഷ്യരുടെ മനസ്സിൽ നീയൊരു ചിന്താഗതി നിലനിൽക്കുന്നുണ്ട്.പരസ്യമായിട്ടാണെങ്കിലും രഹസ്യം ആയിട്ടാണെങ്കിലും സവർണ്ണരെ സവർണ്ണരായും അവർണ്ണരെ അവർണരായും കണക്കാക്കപ്പെടുന്ന വ്യക്തികൾ ഇപ്പോഴും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അവർക്ക് എല്ലാവർക്കും ഇന്നത്തെ ദിവസത്തെ പ്രത്യേകത മനസിലാക്കാൻ ശ്രമിക്കുന്നത് ആണു സമൂഹനന്മക്ക് അനുചിതം.