സ്വന്തം ലേഖിക
കോട്ടയം: കോട്ടയം ജില്ലയിലെ വൈക്കം ടിവി പുരത്ത് 15 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയിലായി.
ജോത്സ്യനും വിമുക്ത ഭടനുമായ ടിവി പുരം സ്വദേശി കൈമുറി സുദര്‍ശനനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പെണ്‍കുട്ടിയുടെ രോഗിയായ പിതാവിനെ സഹായിക്കാനെന്ന വ്യാജേന അടുത്ത് കൂടിയായിരുന്നു പീഡനം. കഴിഞ്ഞ നവംബര്‍ 22 നാണ് സംഭവം നടന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് കൊടുത്ത് ബോധരഹിതയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് മൊഴി. വിവരം പുറത്തുപറയുമെന്നായപ്പോള്‍ പീഡന ദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണി മുഴക്കി.
പിന്നീട് ഈ ദൃശ്യങ്ങള്‍ കാട്ടി ഇക്കഴിഞ്ഞ ജൂണ്‍ 27 നും കുട്ടിയെ പീഡിപ്പിച്ചു. പീഡന വിവരം പെണ്‍കുട്ടി സഹപാഠികളോട് തുറന്നു പറഞ്ഞതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
ഇതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ ഇന്നാണ് പൊലീസ് പിടികൂടിയത്.
വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഓ ബിജു കെ. ആർ, എസ്.ഐ സിജി.ബി, സി.പി.ഓ മാരായ അജീഷ്, പ്രവീണോ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.