
വൈക്കം വല്യാന പുഴ ശുചീകരണത്തിന് ഇന്ന് തുടക്കമായി
പുല്ലും പായലും തിങ്ങി നിറഞ്ഞ നീരൊഴുക്ക് നിലച്ചിരുന്ന പുഴയ്ക്ക് ആശ്വാസമായി. വർഷങ്ങളായി പുല്ലും പായലും നിറഞ്ഞിരുന്ന പുഴയ്ക്ക് പുതുജീവിതം തുടങ്ങുകയാണ്.വൈക്കം ബ്ലോക്ക് പഞ്ചായത്ത് 2024-25 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് ശുചീകരണം ആരംഭിച്ചത്.നീരൊഴുക്കു തടസപ്പെട്ട പുഴയുടെ ഇരുവശങ്ങളിലും കുടുംബങ്ങളുടെ ജീവിതവും മലിനീകരണം മൂലം ദുരിതത്തിലാണ്. പ്രദേശവാസികൾ പ്രധാനമായും കുളിക്കാനും അലക്കാനുമായിട്ടാണ് ഈ പുഴയെ ആശ്രയിച്ചിരുന്നത്.എന്നാൽ ഇപ്പോൾ ഈ പുഴയിൽ ഇറങ്ങിയാൽ ജലജന്യരോഗങ്ങൾ ബാധിക്കും. ഇതോടെ ഈ അവസ്ഥമാറുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
Third Eye News Live
0