പുതുവത്സരമാഘോഷിക്കാൻ ഗോവയിലെത്തിയ വൈക്കം സ്വദേശി കൊല്ലപ്പെട്ട കേസ്: പൊലീസ് അന്വേഷണം ഇഴയുന്നതായി കുടുംബം

Spread the love

കോട്ടയം: പുതുവത്സരമാഘോഷിക്കാൻ ഗോവയില്‍ പോയ യുവാവ് മരിച്ച കേസില്‍ പൊലീസ് അന്വേഷണം ഇഴയുന്നതായി കുടുംബം.

വൈക്കം മറവൻതുരുത്ത് സ്വദേശി സഞ്ജയുടെ മരണത്തില്‍ ഗോവയില്‍ നേരിട്ടെത്തി പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.

വൈക്കം മറവൻതുരുത്ത് സ്വദേശി സഞ്ജയുടെ മരണത്തില്‍ നീതി തേടി കുടുംബം ഗോവ ഗവര്‍ണര്‍ ശ്രീധരൻ പിള്ളയെ കണ്ട് നിവേദനം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 29ന് ഗോവയിലേക്ക് പുറപ്പെട്ട യുവാവിനെ 31ന് രാത്രി കാണാതായി. ജനുവരി നാലിന് മൃതദേഹം കടലില്‍നിന്ന് കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നു.

ഡി.ജെ പാര്‍ട്ടിക്കിടെ സ്റ്റേജില്‍ കയറി നൃത്തം ചെയ്തത് പ്രകോപനമുണ്ടാക്കിയതിന് പിന്നാലെ ഒരാള്‍ സഞ്ജയ് പിടിച്ചുകൊണ്ടുപോകുന്നത് കൂടെയുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കള്‍ കണ്ടിരുന്നു. മകനെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയതാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും പിതാവ് സന്തോഷ് ആവശ്യപ്പെട്ടു.