വെെക്കത്ത് നിന്നും കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി; വീടുവിട്ടത് അമ്മ വഴക്ക് പറഞ്ഞത് കൊണ്ട്

Spread the love

കോട്ടയം: വെെക്കത്തു നിന്നും കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി.

ഇന്ന് പുലര്‍ച്ചെ കടുത്തുരുത്തിയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

വൈക്കം കാരയില്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപം കാരയില്‍ചിറ ജാസ്മിന്റെ മകൻ അഥിനാനെ ഇന്നലെ വൈകീട്ട് കണാതായത്. തുടര്‍ന്ന് വൈക്കം പൊലീസ് നടത്തിയ അന്വേഷണത്തിലാണു ആണ്‍കുട്ടിയെ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ പിറന്നാള്‍ ആയിരുന്നു ശനിയാഴ്ച. തുടര്‍ന്ന് സമീപത്തെ വീട്ടില്‍ കേക്ക് നല്‍കാൻ പോയ കുട്ടിയെ കാണാതായതോടെ അമ്മ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു.