
സ്വന്തം ലേഖിക
തലയാഴം: വൈദ്യുതി ചാര്‍ജ് കുടിശികയായതിനെത്തുടര്‍ന്ന് ഗാര്‍ഹിക കണക്‌ഷൻ വിച്ഛേദിച്ച ലൈൻ മാനെ ഗൃഹനാഥനും മകനും ചേര്‍ന്ന് ആക്രമിച്ചു.
കമ്പി വടി കൊണ്ടുള്ള അടിയേറ്റ് പരിക്കേറ്റ തലയാഴം കെഎസ്‌ഇ ബി സെക്‌ഷൻ ഓഫീസിലെ ലൈൻമാൻ ഹരീഷിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെച്ചൂര്‍ മുച്ചൂര്‍കാവ് പ്രദേശത്ത് സന്തോഷിന്‍റെ വീട്ടിലെ വൈദ്യുത കണക്ഷനാണ് ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ വിച്ഛേദിച്ചത്. ഇതില്‍ പ്രകോപിതരായ സന്തോഷും മകൻ അരുണും ചേര്‍ന്നാണ് ലൈൻമാനെ ആക്രമിച്ചത്.
സംഭവത്തില്‍ സന്തോഷിനും മകൻ അരുണിനുമെതിരേ വൈക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.