play-sharp-fill
കനത്ത മഴ: വൈക്കത്ത് പത്തു കോടി രൂപയുടെ നാശ നഷ്ടം; ചെങ്ങളത്ത് കനത്ത കൃഷി നാശം; ജില്ലയിൽ വൻ നാശ നഷ്ടമെന്നു വിലയിരുത്തൽ; കൊറോണയ്ക്കു പിന്നാലെ കലിതുള്ളി പ്രകൃതിയും

കനത്ത മഴ: വൈക്കത്ത് പത്തു കോടി രൂപയുടെ നാശ നഷ്ടം; ചെങ്ങളത്ത് കനത്ത കൃഷി നാശം; ജില്ലയിൽ വൻ നാശ നഷ്ടമെന്നു വിലയിരുത്തൽ; കൊറോണയ്ക്കു പിന്നാലെ കലിതുള്ളി പ്രകൃതിയും

തേർഡ് ഐ ബ്യൂറോ

കോട്ടയം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും കാറ്റിലും ജില്ലയിൽ വൻ നാശം. വൈക്കം മേഖലയിൽ മാത്രം പത്തു കോടി രൂപയുടെ നാശ നഷ്ടമുണ്ടായതായാണ് വിലയിരുത്തിയിരിക്കുന്നത്.

വൈക്കത്ത് ഞായറാഴ്ച വീശിയ ചുഴലിക്കാറ്റിൽ പത്ത് കോടി രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായെന്ന് കണ്ടെത്തൽ. കെഎസ്ഇബിക്ക് രണ്ട് കോടിയും, വൈക്കം മഹാദേവ ക്ഷേത്രത്തിന് നാൽപത് ലക്ഷവുമാണ് നഷ്ടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കം നഗരസഭ, ടിവി പുരം പഞ്ചായത്ത് എന്നിവിടങ്ങളിലെ പതിനാറ് വീടുകൾ ചുഴലിക്കാറ്റിലും മഴയിലും പൂർണമായി തകർന്നു. 313 വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ ഉണ്ടായി. ഈ ഗണത്തിൽ നഷ്ടം ഒന്നരക്കോടി രൂപ. 215 വൈദ്യുത പോസ്റ്റുകൾ തകർന്നതുൾപ്പെടെ കെ.എസ്ഇബിക്ക് നഷ്മായത് രണ്ട് കോടി. പലയിടത്തും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനായിട്ടില്ല. വൈക്കം മഹാദേവക്ഷേത്രത്തിൽ 40 ലക്ഷത്തിന്റെ നഷ്ടമാണ് ഉണ്ടായത്.

തിടപ്പള്ളി, വലിയ അടുക്കള, ഊട്ടുപുര, കലാപീഠം, ആനക്കൊട്ടിലുകൾ എന്നിവയാണ് തകർന്നത്. കൃഷിനാശത്തിന്റെ കണക്കുകൾ പൂർണമായിട്ടില്ല. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ, നഷ്ടപരിഹാരം എന്നു ലഭിക്കുമെന്നതാണ് മഴക്കെടുതിക്ക് ഇരയായവരുടെ ആശങ്ക.

ഇതിനിടെ തിങ്കളാഴ്ച വൈകിട്ട് ഉണ്ടായ കാറ്റിലും മഴയിലും പലയിടത്തും കൃഷി നശിച്ചിട്ടുണ്ട്. ചെങ്ങളം കമ്പിയിൽ ബിനുവിന്റെ പുരയിടത്തിലെ കുലയ്ക്കാറായ വാഴകളാണ് നശിച്ചത്. അൻപതോളം ഏത്തവാഴകൾ കാറ്റിലും മഴയിലും ഒടിഞ്ഞു വീഴുകയായിരുന്നു. പാട്ടത്തിനെടുത്ത ഭൂമിയിൽ 300 ലേറെ വാഴകളാണ് ബിനു നട്ടിരുന്നത്.

നാശ നഷ്ടങ്ങൾ ഉണ്ടായ സ്ഥലങ്ങളിൽ റവന്യു അധികൃതരും കൃഷി വകുപ്പ് അധികൃതരും എത്തി പരിശോധന നടത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ എല്ലാം നാശമുണ്ടായവർക്കും നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.