
വൈക്കത്ത് നിന്നും ക്വാറന്റയിൻ വെട്ടിച്ചു ചാടിയ യുവതി പോയത് ബംഗളൂരു സ്വദേശിയോടൊപ്പം: യുവതിയുടെ റൂട്ട് മാപ്പെടുത്ത് പൊലീസ്..! ക്വാറന്റയിനിലിരുന്ന വീടിന്റെ മതിൽചാടി പോയത് ബംഗളൂരു സ്വദേശിയ്‌ക്കൊപ്പം
തേർഡ് ഐ ബ്യൂറോ
കോട്ടയം: വൈക്കത്ത് വീട്ടിൽ ക്വാറന്റയിനിൽ കഴിയുന്നതിനിടെ കാണാതായ യുവതിയുടെ റൂട്ട് മാപ്പ് കണ്ടെത്തിയ പൊലീസ് ഞെട്ടി..! കോട്ടയം സ്വദേശിയായ സുഹൃത്തിനൊപ്പമാണ് യുവതി പോയതെന്നു കരുതി ഇയാളെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുന്നതിനിടെയാണ് യുവതി ബംഗളൂരു സ്വദേശിയായ മറ്റൊരു സുഹൃത്തിനൊപ്പമാണ് പോയതെന്നു കണ്ടെത്തിയത്.
വൈക്കം തലയാഴം സ്വദേശിനിയായ യുവതി ക്വറന്റീനിടെ വീട്ടിൽനിന്ന് മുങ്ങിയത് ബംഗളുരുവിലേക്കാണെന്ന് പൊലീസ് കണ്ടെത്തിയതാണ് ഇപ്പോൾ കേസിൽ വഴിത്തിരിവായത്. യുവതിയുടെ സുഹൃത്ത് എന്ന് പറയപ്പെടുന്ന കോട്ടയം സ്വദേശിയെ നേരത്തെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ യുവതി പോയത് കർണാടകത്തിൽ ജോലി ചെയ്യുന്ന ആൺസുഹൃത്തിനൊപ്പമാണെന്ന് പൊലീസ് കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിക്കൊപ്പം തലയാഴത്തെ വീട്ടിൽ ക്വറൻറീനിലുണ്ടായിരുന്ന കൊല്ലം സ്വദേശിനിയായ കൂട്ടുകാരി നൽകിയ വിവരത്തെ തുടർന്നാണ് ബംഗളുരുവിൽനിന്ന് യുവതിയെ കണ്ടെത്തിയത്. കഴിയവെ ഇക്കഴിഞ്ഞ 26 മുതൽ യുവതിയെ കാണാതായിരുന്നു. ഇതേത്തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. ഇതേത്തുടർന്ന് തലയാഴം സ്വദേശിനിയ്‌ക്കൊപ്പം ക്വറൻറീനിൽ ഒരാഴ്ച കഴിഞ്ഞ കൊല്ലം സ്വദേശിനിയായ കൂട്ടുകാരിയെ പൊലീസ് ചോദ്യം ചെയ്തു.
കോട്ടയം സ്വദേശിയായ കാമുകനൊപ്പം പോയിരിക്കാമെന്നാണ് കൂട്ടുകാരി ആദ്യം പൊലീസിനോട് പറഞ്ഞത്. ഇതേത്തുടർന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും ഇവർ ഇരുവരും തമ്മിൽ കണ്ടിട്ടില്ലെന്ന് പൊലീസിന് വ്യക്തമായി. തുടർന്ന് കൊല്ലം സ്വദേശിനിയായ യുവതിയെ വീണ്ടും പൊലീസ് വിളിപ്പിച്ചു. ഇത്തവണ പൊലീസിൻറെ ചോദ്യം ചെയ്യലിൽ യുവതി വെട്ടിലായി. കൂട്ടുകാരിയുടെ ഒളിച്ചോട്ടത്തിൻറെ തിരക്കഥ വള്ളിപുള്ളി തെറ്റാതെ യുവതി വെളിപ്പെടുത്തി.
ബംഗളുരുവിൽ ജോലി ചെയ്യുന്ന മറ്റൊരു യുവാവ് കർണാടക രജിസ്‌ട്രേഷനിലുള്ള വാഹനത്തിലെത്തി യുവതിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഒക്ടോബർ 26ന് പുലർച്ചെയാണ് യുവതി വീട്ടിൽനിന്ന് പോയത്.
ഇതേത്തുടർന്ന് വൈക്കത്തെ മൂന്നു പൊലീസുകാർ ബംഗളുരുവിലെത്തി യുവതിയെ കണ്ടെത്തി. ഈ സമയം അടുപ്പക്കാരനായ യുവാവിനൊപ്പമായിരുന്നു യുവതി ഉണ്ടായിരുന്നത്. അവിടെനിന്ന് യുവതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് വൈക്കത്ത് തിരിച്ചെത്തിച്ചു. ഇന്നുതന്നെ യുവതിയെ വൈക്കം കോടതിയിൽ ഹാജരാക്കും.