വൈക്കം നഗരത്തിൽ മോഷണം സ്ഥിരം സംഭവം ആകുന്നു; സിസിടിവി ക്യാമറകൾ തിരിച്ച് വെച്ച് രണ്ട് ഹോട്ടലുകളിൽ മോഷണം; പണവും ആൻഡ്രോയ്ഡ് ഫോണും മോഷ്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ കാണാം

Spread the love

വൈക്കം: വൈക്കം നഗരത്തിൽ രണ്ട് ഹോട്ടലുകളിൽ മോഷണം.

ചൊവ്വാഴ്ച രാത്രി 11 നും ബുധനാഴ്ച പുലർച്ചെയ്ക്കും ഇടയിലാണ് മോഷണം. ഹോട്ടൽ മഹാദേവ, ഹോട്ടൽ ബർക്കാസ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഹോട്ടലിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകൾ തിരിച്ച് വച്ചാണ് ഇരു സ്ഥലങ്ങളിലും മോഷണം.

അകത്ത് കയറിയ മോഷ്ടാവ് മേശവലിപ്പിലുള്ള പണമാണ് അപഹരിച്ചത്. താഴ് തകർത്ത് അകത്ത് കടന്ന മോഷ്ട്ടാവ് മഹാദേവയിൽ നിന്നും 2000 ത്തിലധികം രൂപയും പിന്നിലെ ഗ്രീല്ല് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് ബർക്കാസിൽ നിന്നും പതിനായിരത്തിൽപരം രൂപയും കടയിൽ ഉപയോഗിക്കുന്ന വിലപിടിപ്പുള്ള ആൻഡ്രോയ്ഡ് ഫോണും ആണ് അപഹരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരീരം മുഴുവൻ പുതപ്പ് മൂടിയാണ് മോഷ്ടാവ് എത്തിയത് അതിനാൽ ഹോട്ടലുകളിലെ സി സി ടീവി ദൃശ്യങ്ങളിൽ മുഖം വ്യക്തമല്ല. അതെ സമയം ഇരു സ്ഥാപനങ്ങളിലും കയറിയത് ഒരെ മോഷ്ട്ടാവ് തന്നെയാണെന്ന് മറ്റ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്.

ബർക്കാസ് ഹോട്ടലിന്റെ ഇരുവശങ്ങളിലും ബാങ്കുകളും മറ്റ് സ്ഥാപനങ്ങളും ഉള്ളതിനാൽ അവിടുത്തെ സി സി ടീവി ദൃശ്യങ്ങൾ പരിശോധിച്ചാൽ മോഷ്ടാവിനെ കുറിച്ച് കൂടുതൽ സൂചനകൾ ലഭിച്ചേക്കും. സംഭവത്തിൽ വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വോഷണം ആരംഭിച്ചു. കഴിഞ്ഞ മാസം വൈക്കം വലിയ കവലയിലുള്ള ഹോട്ടൽ സർക്കാരയിലും മോഷണം നടന്നിരുന്നു.