വൈക്കത്ത് വികലാംഗനായ യുവാവിനെ ആക്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ; പിടിയിലായത് തലയാഴം സ്വദേശി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: വൈക്കത്ത് വികലാംഗനായ യുവാവിനെ ആക്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.

തലയാഴം ആലത്തൂർ കണ്ടംതുരുത്ത് ഭാഗത്ത് പുത്തൻതറ വീട്ടിൽ ബിജു (51) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കുറച്ചു നാളുകൾക്ക് മുമ്പ് യുവാവിൽ നിന്നും പണം കടം വാങ്ങുകയും പണം തിരികെ നൽകാതിരുന്നതിനെ തുടർന്ന് യുവാവ് കഴിഞ്ഞ ദിവസം ഇയാളോട് പണം തിരികെ ചോദിക്കുകയുമായിരുന്നു.

എന്നാൽ ബിജു യുവാവിനെ ചീത്ത വിളിക്കുകയും, സ്കൂട്ടറിൽ ഇരുന്ന ഹെൽമെറ്റ് കൊണ്ട് അടിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

വൈക്കം സ്റ്റേഷൻ എസ്. ഐ അജ്മൽ ഹുസൈൻ, ജിജു, സി.പി.ഓ ഷാമോൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.