കോട്ടയം വൈക്കത്ത് കുടുംബശ്രീ ഭക്ഷ്യമേളയ്ക്ക് തുടക്കമായി

Spread the love

കോട്ടയം: കുടുംബശ്രീ ജില്ലാ മിഷന്റെയും നബാർഡിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ‘കഫെ കുടുംബശ്രീ’ ഭക്ഷ്യമേളയ്ക്ക് വൈക്കം ബീച്ച് ഗ്രൗണ്ടിൽ ശനിയാഴ്ച തുടക്കമായി. വൈകിട്ട് 3.30ന് വൈക്കം നഗരസഭ ചെയർമാൻ അബ്ദുൽസലാം റാവുത്തർ മേള ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

കുടുംബശ്രീ യൂണിറ്റുകൾ തയ്യാറാക്കുന്ന വിഭവങ്ങളും തനത് ഉൽപ്പന്നങ്ങളുടെയും വിൽപനയും പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ലൈവ് ഫുഡ് സ്റ്റാൾ, ലൈവ് ജ്യൂസ് കൗണ്ടറുകൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. പ്രാദേശിക രുചികളോടൊപ്പം കേരളത്തിൻ് വിവിധ ഭാഗങ്ങളിലെ വിഭവ വൈവിധ്യങ്ങളും സന്ദർശകർക്ക് അനുഭവിച്ചറിയാനാകും.

വിവിധ ജില്ലകളിൽ നിന്നുള്ള കുടുംബശ്രീ സംരംഭകർ മേളയിൽ പങ്കാളികളാകും. 28 വരെയാണ് ഭക്ഷ്യമേള. കലാ-സാംസ്കാരിക പരിപാടികൾ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ സംരംഭ യൂണിറ്റുകളുടെ ഉൽപ്പന്നങ്ങളുടെ പ്രത്യേകവിഭാഗവും ഒരുക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group