വൈക്കം താലൂക്കിൽ സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങളും കഞ്ചാവും വിൽപ്പന ; 2 ആസാം സ്വദേശികൾ കടുത്തുരുത്തി എക്സൈസിന്റെ പിടിയിൽ

Spread the love

വൈക്കം: വൈക്കം താലൂക്കിൽ സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് പാൻമസാല കടകളിൽ നിരോധിത പുകയില ഉല്പ്പന്നങ്ങളും, ഗഞ്ചാവും വിൽപ്പന നടത്തുന്ന രണ്ട് ആസ്സാം സ്വദേശികൾ എക്സൈസിൻ്റെ പിടിയിൽ.ഹബീബ് റെഹ്മാൻ, മെഹദുൾ ഇസ്ലാം എന്നിവരെയാണ് കടുത്തുരുത്തി എക്സൈസ് അറസ്റ്റ് ചെയ്തത്.

കടുത്തുരുത്തി ഭാഗത്ത് വച്ച് വൈക്കം സ്വദേശികളായ രണ്ട് യുവാക്കളെ കുത്തുരുത്തി എക്സൈസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് വൈക്കം ബിവറേജിന് മുൻവശം അനധികൃതമായി പ്രവർത്തിക്കുന്ന പാൻ മസാല കടയിൽ നിന്നാണ് വാങ്ങിയെന്ന് പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ പാൻ മസാല കട നടത്തിയിരുന്ന രണ്ട് പേരുടെ കൈയ്യിൽ നിന്നും പരിശോധനയിൽ ഗഞ്ചാവ് കണ്ടെത്തിയത്.കൂടാതെ ബണ്ട് റോഡ് ഭാഗത്ത്‌ പ്രവർത്തിക്കുന്ന പാൻ മസാല കടയിൽ കച്ചവടം നടത്തിയിരുന്ന രണ്ട് പേർ താമസിച്ച വാടക വീട് പരിശോധിച്ച് കഴിഞ്ഞ വർഷം വൈക്കം എക്സൈസ് ഗഞ്ചാവ് പിടിച്ചെടുത്തിരുന്നു. തുടർന്ന് വൈക്കം എക്സൈസും വെച്ചൂർ പഞ്ചായത്തും ചേർന്ന് ആ കട നീക്കം ചെയിതരുന്നു.

സ്കൂൾ തുറന്നതോടുകൂടി വീണ്ടും ഈ കടകൾ സജീവമായി. കഴിഞ്ഞ ദിവസം സ്കൂൾ സുരക്ഷാ കമ്മറ്റിക്കു ശേഷം വൈക്കം എക്സൈസ് പരിശോധന നടത്തിയപ്പോൾ ഹാൻസ് കണ്ടെത്തിയതിനെ തുടർന്ന് കട അടപ്പിച്ചിരുന്നു. വീണ്ടും അടുത്ത ദിവസം കട തുറന്നു. ഈ കടകൾ നിരോധിത പുകയില ഉല്പ്പന്നങ്ങളും, ഗഞ്ചാവും വില്പ്പന നടത്തുന്നതായാണ് ഈ കേസ്സുകൾ കണ്ടെടുത്തതിൽ നിന്ന് വ്യക്തമാകുന്നത്. സാധാരണ അതിഥി തൊഴിലാളികൾ ഗഞ്ചാവ് കേസ്സിൽ പ്രതികളായാൽ ജാമ്യം എടുക്കാൻ ആളില്ലാതെ റിമാൻഡിൽ പോവുകയാണ് പതിവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പക്ഷെ ഈ കേസ്സിൽ രണ്ട് വെച്ചൂർ സ്വദേശികൾ ഇവരെ ജാമ്യത്തിൽ എടുക്കകയായിരുന്നു. അതിഥി തൊഴിലായികളെ ദിവസക്കൂലി നൽകി ബിനാമിയായി ലഹരി കച്ചവടം നടത്തുന്നത് മലയാളിയായ വെച്ചൂർ സ്വദേശിയായ യുവാവാണെന്നാണ് വിവരം. ഇതിനെ കുറിച്ച് എക്സൈസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം. സ്കൂൾ കുട്ടികളെ ഈ ലഹരി മാഫിയയുടെ കൈയ്യിൽപ്പെടാതിരിക്കാൻ ജാഗ്രതയോടെ സ്കൂൾ അധികൃതരും ,പഞ്ചായത്ത്, പോലീസ്, എക്സൈസ് വകുപ്പുകൾ ഏകോപിച്ച് പ്രവർത്തനം ശക്തിപ്പെടുത്തണമെന്നാണ് രക്ഷകർത്താക്കളുടെ ആവശ്യം.