പറമ്പിൽ കയറി കളിച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച നിരന്തര കുറ്റവാളികളായ 3 പേരെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തു

Spread the love

 

വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിരന്തര കുറ്റവാളികളായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. റ്റി.വി പുരം സ്വദേശികളായ കണ്ണൻ (34), വി.ആർ (33), വെച്ചുർ സ്വദേശി അഖിൽ പ്രസാദ് (32) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

 

ഇവർ മൂവരും സംഘം ചേർന്ന് കഴിഞ്ഞദിവസം വൈകിട്ട് ആറുമണിയോടുകൂടി മണ്ണന്താനം ഷാപ്പിന് സമീപം വച്ച് റ്റി.വിപുരം സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അനധികൃതമായി പറമ്പിൽ കയറി ഇവർ കക്ക കളിച്ചതിനെ യുവാവ് ചോദ്യം ചെയ്തതിരുന്നു. ഇതിലുള്ള വിരോധം മൂലം ഇവർ യുവാവിനെ മണ്ണന്താനം ഷാപ്പിന് സമീപം വച്ച് ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, തുടർന്ന് സ്കൂട്ടറിന്റെ താക്കോൽ ഉപയോഗിച്ച് കഴുത്തിനു കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

 

പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിൽ മൂവരെയും പിടികൂടുകയുമായിരുന്നു. കണ്ണൻ, രാഹുൽ, അഖിൽ പ്രസാദ് എന്നിവർക്ക് വൈക്കം സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group