വീട്ടിൽ അതിക്രമിച്ച്  കയറി  വീട്ടമ്മയെയും കുടുംബത്തെയും ആക്രമിച്ച കേസിൽ; വൈക്കം സ്വദേശിയായ യുവാവ് അറസ്റ്റിൽ.

Spread the love

സ്വന്തം ലേഖിക 

video
play-sharp-fill

 വൈക്കം: വീട്ടമ്മയെയും കുടുംബത്തെയും വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.വൈക്കം ചെമ്പ് കുമാരസദനം വീട്ടിൽ അച്ചു എന്ന് വിളിക്കുന്ന അനന്തു.എസ് (32) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

 

ഇയാളും സുഹൃത്തും ചേർന്ന് കഴിഞ്ഞ ദിവസം രാത്രിയിൽ കാട്ടിക്കുന്ന് ഭാഗത്തുള്ള വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും മകനെയും, ചീത്ത വിളിക്കുകയും മർദ്ദിക്കുകയുമായിരുന്നു. ഇത് കണ്ട് തടയാൻ ശ്രമിച്ച ഇവരുടെ മരുമകളെയും ഇവർ ആക്രമിച്ചു. തുടർന്ന് വീട്ടുസാമഗ്രികൾ നശിപ്പിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.ഐ അനിൽകുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

അനന്തുവിന് വൈക്കം സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മറ്റു പ്രതിക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കി.