
കോട്ടയം: വൈക്കം നിയോജകമണ്ഡലം തല പട്ടയമേള നവംബർ രണ്ടിന് (ഞായറാഴ്ച) രാവിലെ 9.30 ന് റവന്യു-ഭവന-നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്യും.
വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിക്കും.
ജില്ലാ കളക്ടർ ചേതൻകുമാർ മീണ, എ.ഡി.എം. എസ്. ശ്രീജിത്ത്, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) ഷാഹിന രാമകൃഷ്ണൻ, പാലാ ആർ.ഡി.ഒ: കെ.എം. ജോസുകുട്ടി, നഗരസഭാ അധ്യക്ഷ പ്രീത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീജി ഷാജി, ജോണി തോട്ടുങ്കൽ, കെ.എം. സോണിക, ഷിജി വിൻസെന്റ്, രമേശ് പി. ദാസ്, കെ.ആർ ഷൈലകുമാർ, സുകന്യ സുകുമാരൻ, പി.കെ. ആനന്ദവല്ലി, പി. പ്രീതി, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ഹൈമി ബോബി,ജില്ലാ പഞ്ചായത്തംഗം പി.എസ്. പുഷ്പമണി, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ പി. ശശിധരൻ, എം.ഡി. ബാബുരാജ്, പി.ഡി. ഉണ്ണി, ലൂക്ക് മാത്യു, പോൾസൺ ജോസഫ്, സുബൈർ, കെ.കെ. രാജു, എം.കെ. രവീന്ദ്രൻ എന്നിവർ പങ്കെടുക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group



