വൈക്കം ഇനി ഭക്തിസാന്ദ്രം: 10 നാൾ കഴിഞാൽ അഷ്ടമി : കെടാവിളക്കിന് ചലച്ചിത്ര താരം രമ്യാ നമ്പീശൻ തിരി തെളിച്ചു:

Spread the love

സ്വന്തം ലേഖകൻ
വൈക്കം: വൈക്കത്ത് ഇനി ഉത്സവരാവുകൾ.വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉൽസവത്തിനോടനുബന്ധിച്ചു കൊടിമര ചുവട്ടിലെ കെടാവിളക്കിൽ തിരുവതാംകൂർ ദേവസ്വം കമ്മിഷണർ ബി.എസ്. പ്രകാശ് ഭദ്ര ദീപപ്രകാശനം നടത്തി.

video
play-sharp-fill

 

ഇനി ഉത്സവ സമാപനം വരെ കെടാവിളക്കിലെ ദീപം അണയാതെ കാക്കും. കലാമണ്ഡപത്തിൽ ചലച്ചിത്ര താരം രമ്യാ നമ്പിശൻ തിരിതെളിച്ചു. നാദസ്വരൂപനായ വൈക്കത്തപ്പന്റെ സവിധത്തിൽ രമ്യ കീർത്തനാലാപനം നടത്തിയതോടെ കലാമണ്ഡപത്തിൽ കലാപരിപാടികൾക്ക് തുടക്കമായി.

 

പോലീസ് കൺട്രോൾ റൂമിൽ മേൽശാന്തി ടി.ഡി. നാരായണൻ നമ്പൂതിരി ദീപം തെളിയിച്ചു. തുടർന്ന് ഒന്നും രണ്ടു ദിവസങ്ങളിലെ അഹസിനുള്ള അരിയളക്കലും നടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group