
സ്വന്തം ലേഖകൻ
വൈക്കം. വൈക്കത്തഷ്ടമി വിളക്കിനായി വരവേല്പ് പന്തലുകൾ ഒരുങ്ങി. വലിയ കവല ഓർണമെന്റ് ഗേറ്റ്, കൊച്ചാലും ചുവട്, വടക്കേ നട എന്നിവിടങ്ങളിലും തെക്കേനടയിലുമാണ് വരവേല്പ് പന്തലുകൾ ഒരുങ്ങിയത്. വൈദ്യുതി ദീപം ,ദേവി – ദേവൻ മാരുടെ ചിത്രങ്ങൾ, കുരുത്തോല, വാഴക്കുല, കരിക്കിൻ കുല , മുത്തുക്കുട എന്നിവ കൊണ്ട് പന്തൽ അലങ്കരിചിട്ടുണ്ട്..
താരാകാസുര നിഗ്രഹം കഴിഞ്ഞ് വിജയശ്രീ ലാളിതനായി എഴുന്നള്ളുന്ന ഉദയനാപുരത്തപ്പനും ഒപ്പം എഴുന്നള്ളുന്ന കൂട്ടുമ്മേൽ ഭഗവതി, ശ്രീനാരായണപുരം ദേവൻ എന്നിവർക്കും നൽകുന്ന വരവേൽപ്പ് അഷ്ടമി വിളക്കിലെ പ്രധാന ചടങ്ങാണ് വലിയ കവല ഓർണ്ണമെന്റ്ൽ ഗേറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഓർണ്ണമെന്റ് ഗേറ്റിൽ വൈദ്യൂതി ദീപങ്ങൾ നിറദീപം, നിറപറ എന്നിവ ഒരുക്കി വരവേൽക്കും .
കൊച്ചാലും ചുവട് ഭഗവതി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കൊച്ചാലും ചുവട് ഭഗവതിയുടെ സന്നിധാനത്തിൽ എഴു നിലയിൽ, അലങ്കാരപന്തൽ ഒരുങ്ങി. വൈദ്യുതി ദീപങ്ങൾ, ദേവൻ മാരുടെ ചിത്രങ്ങൾ എന്നിവയാൽ അലം കരിച്ച് ആയിരത്തിലധികം നിലവിളക്കു തെളിയിച്ച് നിറപറ ഒരുക്കി വരവേല്ക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വടക്കേ നടയിലെ അലങ്കാര പന്തലിന്റെ നിർമ്മാണവും പൂർത്തിയായി. ആദ്യത്തെ വരവേല്പ് പന്തലാണ് വടക്കേ ന ട യിലേത്. 78വർഷം മുൻപു അരംഭിച്ച ഇവിടെ നിർമ്മിക്കുന്ന പന്തലിൽ വൈദ്യുതി ദീപങ്ങൾ കൊണ്ടലം കരിച്ച് നിറദീപം തെളിയിച്ച് നിറപറ ഒരുക്കി ഉദയനാപുരത്തപ്പനെയും പരിവാരങ്ങളെയും വരവേല്ക്കും തെക്കേനടയിൽ മൂത്തേടത്ത് കാവ് ഭഗവതി യേയും, ഇണ്ടം തുരുത്തിൽ ഭഗവതിയേയും വരവേല്ക്കുന്നതിനുള്ള മൂന്ന് നിലവരവേല്പ് പന്തലിന്റെ പണി കളും പൂർത്തിയായിട്ടുണ്ട്