
സ്വന്തം ലേഖകൻ
വൈക്കം: വൈക്കത്തഷ്ടമിയോടനുബന്ധിച്ച് വൈക്കം വടയാർ സമൂഹത്തിൽ ആണ്ടുതോറും നടത്തിവരുന്ന രുദ്രാഭിഷേകം ആരംഭിച്ചു. കോടയം സന്തോഷ് വാദ്ധ്യാരുടെ കാർമ്മികത്വത്തിൽ നടക്കുന്ന രുദ്രാഭിഷേകം അഷ്ടമി നാളിൽ സമാപിക്കും.
നിത്യേന മഹാ ന്യാസം, ചമകം, രുദ്രം എന്നി വേദ മന്ത്രങ്ങൾ പതിനൊന്നു ഉരുവിട്ടാണ് അഭിഷേകം പൂർത്തിയാക്കുന്നത്. സമൂഹം പ്രസിഡണ്ട് എം. ഇശ്വരൻ നായർ , സെക്രടറി പി പത്മനാഭ അയ്യർ. ട്രഷറർ എസ് കൃഷ്ണൻ ഹനിവരുടെ നേതൃത്വലാണ് ചടങ്ങ് നടക്കുന്നത്