play-sharp-fill
വൈക്കത്തഷ്ടമി ഉത്സവത്തില്‍ പങ്കെടുത്ത്  മടങ്ങുന്നതിനിടയില്‍ സ്കൂട്ടറില്‍ പിക്കപ്പ് വാൻ ഇടിച്ച് അപകടം; റിട്ട. ഹെല്‍ത്ത് ഇൻസ്പെക്ടര്‍ മരിച്ചു; മരിച്ചത് വെള്ളൂര്‍ സ്വദേശി

വൈക്കത്തഷ്ടമി ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടയില്‍ സ്കൂട്ടറില്‍ പിക്കപ്പ് വാൻ ഇടിച്ച് അപകടം; റിട്ട. ഹെല്‍ത്ത് ഇൻസ്പെക്ടര്‍ മരിച്ചു; മരിച്ചത് വെള്ളൂര്‍ സ്വദേശി

വൈക്കം: സ്കൂട്ടറില്‍ പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന റിട്ട. ഹെല്‍ത്ത് ഇൻസ്പെക്ടര്‍ മരിച്ചു.

വൈക്കം വെള്ളൂര്‍ കരിപ്പാടം പാറയ്ക്കല്‍ ഹരിലാലാ(58)ണ് മരിച്ചത്. വൈക്കത്തഷ്ടമി ഉത്സവത്തില്‍ പങ്കെടുത്തശേഷം വീട്ടിലേക്കു മടങ്ങുന്നതിനിടയില്‍ ചാലപ്പറമ്പിലെ പെട്രോള്‍ പമ്പിലേക്ക് സ്കൂട്ടര്‍ തിരിക്കുന്നതിനിടയില്‍ പിന്നാലെ വന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹരിലാലിനെ നാട്ടുകാര്‍ ഉടൻ ചെമ്മനാകരി ഇൻഡോ അമേരിക്കൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്കാരം നടത്തി. ഭാര്യ: ജീന (റിട്ട. അധ്യാപിക).

മക്കള്‍: അനഘ (എംബിബിഎസ് വിദ്യാര്‍ഥിനി), നയന. പരേതൻ കരിപ്പാടംപാറയ്ക്കല്‍ എസ്‌എൻഡി പി ശാഖായോഗം പ്രസിഡന്‍റായിരുന്നു. വൈക്കം പോലീസ് മേല്‍നടപടി സ്വീകരിച്ചു.