video
play-sharp-fill

വൈക്കം അഷ്ടമിയോടനുബന്ധിച്ചുള്ള ആനയൂട്ട് ഇന്ന് (ശനി): 15 ഗജവീരൻമാർ പങ്കെടുക്കും:

വൈക്കം അഷ്ടമിയോടനുബന്ധിച്ചുള്ള ആനയൂട്ട് ഇന്ന് (ശനി): 15 ഗജവീരൻമാർ പങ്കെടുക്കും:

Spread the love

 

സ്വന്തം ലേഖകൻ
വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി യോടനുബന്ധിച്ചുള്ള ആനയൂട്ട് ഒൻപതാം ഉത്സവ ദിവസമായ ഇന്ന് ( 2-12-23)വൈകുന്നേരം 4ന് നടക്കും. തല പൊക്കക്കാരായ 15 ഗജവീരൻമാർ പങ്കെടുക്കും.

 

ചിറക്കൽ കാളിദാസൻ , മധുരപ്പുറം കണ്ണൻ , ഈ രാറ്റുപേട്ട അയപ്പൻ തിരുനക്കര ശിവൻ. നന്തിലത്തു ഗോപാലകൃഷ്ണൻ പൻമന ശരവണൻ തോട്ടുചാലിൽ ബോലോ നാഥ്, പോളക്കുളം വിഷ്ണു, വേമ്പനാട് അർജുനൻ, കാഞ്ഞിരക്കാട് ശേഖരൻ , കുളമാക്കിൽ പാർത്ഥ സാരഥി ആനിക്കാട് സുധീഷ് വേമ്പനാട് വാസുദേവൻ എന്നി കരിവീരൻമാർ ആനയൂട്ടിൽ പങ്കെടുക്കും. കിഴക്ക് ആന പന്തലിന് സമീപമാണ് ചടങ്ങ്.

ചോറു, കരിപ്പട്ടി, പയർ, മഞ്ഞൾ, ഉപ്പ്;എള്ളു, കരിമ്പ്, ശർക്കര, തണ്ണി മത്തൻ പഴം തുടങ്ങിയവ ചേർത്താണ് ആനയൂട്ടിനാവശ്യമായ വിഭവം ഒരുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group