വൈക്കം നഗരസഭയിലെ പെരുഞ്ചിലനഗറിന്‍റെ വികസനത്തിന് സംസ്ഥാന സർക്കാർ ഒരുകോടി രൂപ അനുവദിച്ചു

Spread the love

കോട്ടയം: വൈക്കം നഗരസഭയിലെ രണ്ട്, മൂന്ന് വാർഡുകളിൽ ഉള്‍പ്പെടുന്ന പെരിഞ്ചിലനഗറിനെ അംബേദ്കർ ഗ്രാമപദ്ധതിയിൽ ഉൾപ്പെടുത്തി സമഗ്രവികസന പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ ഒരു കോടി രൂപ അനുവദിച്ചു.

പദ്ധതിയുടെ ഭാഗമായി ഗുണഭോക്തൃ സമിതി രൂപീകരിക്കുന്നതിനുള്ള യോഗം പെരിഞ്ചില അങ്കണവാടി കെട്ടിടത്തിൽ യോഗം ചേർന്നു. എംഎൽഎ സി.കെ. ആശയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭ കൗൺസിലർ ബി. ചന്ദ്രശേഖരനും മറ്റ് സാമൂഹ്യ-രാഷ്ട്രീയ പ്രമുഖരും പങ്കെടുത്തു. പദ്ധതിയുടെ പരിധിയിൽ 51 പട്ടികജാതി കുടുംബങ്ങളുടെയും 43 ജനറൽ കുടുംബങ്ങളുടെയും താമസിക്കുന്നുണ്ട്.