നിലംപൊത്താറായി വൈക്കം പോലീസ്‌ ക്വാര്‍ട്ടേഴ്‌സുകള്‍: പൊളിച്ചുനീക്കണമെന്ന ആവശ്യം ശക്തമാകുന്നു

Spread the love

വൈക്കം: പഴക്കമേറിയതും അറ്റകുറ്റപ്പണികൾ നടത്താത്തതുമായ പോലീസ് ക്വാട്ടേഴ്സുകൾ പൊളിച്ചു നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. മുന്‍പ്‌ എസ്‌.ഐമാരും സി.ഐമാരും താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ ഉള്‍പ്പെടെ ആറോളം കെട്ടിടങ്ങളാണ് ജീർണിച്ച് അപകടാവസ്ഥയിൽ നിൽക്കുന്നത്.

ചില കെട്ടിടങ്ങളിൽ മിനുക്ക് പണികൾ നടത്തിയിട്ടുണ്ടെങ്കിലും അതുകൊണ്ടൊന്നും യാതൊരു പ്രയോജനവുമില്ല. കെട്ടിടങ്ങള്‍ വാസയോഗ്യമല്ലാത്തതിനാല്‍ പലരും വാടക വീടുകളിലാണ്‌ ഇപ്പോൾ താമസിക്കുന്നത്‌. എന്നാൽ മറ്റു മാർഗ്ഗങ്ങൾ ഇല്ലാത്തതിനാൽ ഈ കോഴ്സുകളിൽ തന്നെ ചില പോലീസ്‌ ഉദ്യോഗസ്‌ഥര്‍ കുടുംബസമേതം താമസിക്കുന്നു.

കാടുപിടിച്ചു കിടക്കുന്ന കോട്ടേഴ്സിൽ ഇപ്പോൾ വിഷപ്പാമ്പുകളുടെയും തെരുവ് നായകളുടെയും കേന്ദ്രമാണ്. പതിറ്റാണ്ടുകള്‍ക്കു മുന്‍പുപണിത ക്വാര്‍ട്ടേഴ്‌സുകള്‍ അറ്റകുറ്റപണി നടത്തി താമസയോഗ്യമാക്കാന്‍ കഴിയാത്തവിധം ജീര്‍ണിച്ചതിനാല്‍ ഇവ പൊളിച്ചുനീക്കി ഫ്‌ളാറ്റ്‌ സമുച്ചയങ്ങള്‍ പണിയണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കായി ഡി.വൈ.എസ്‌.പി ഓഫീസിനുസമീപം പണിത ഫ്‌ളാറ്റില്‍ എട്ടു കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

17 വര്‍ഷം മുന്‍പു നിര്‍മിച്ച ഈ കെട്ടിടത്തില്‍ ഇതുവരെ യാതൊരുവിധ ആറ്റ പണികളും നടത്തിയിട്ടില്ല. കായലിനു സമീപത്തായതിനാല്‍ ഓരു കാറ്റടിച്ചു കെട്ടിടത്തിന്റെ ഭിത്തിക്ക്‌ നാശം സംഭവിച്ചിട്ടുണ്ട്‌. കൂടാതെ ഇവിടെ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യങ്ങളും പരിമിതമാണ്.

ജീര്‍ണിച്ച്‌ അപകടാവസ്‌ഥയിലായ പഴയ ക്വാര്‍ട്ടേഴ്‌സുകള്‍ പൊളിച്ചുനീക്കി ഫ്‌ളാറ്റുകള്‍ നിര്‍മിക്കന്നതിനും നിലവിലെ ഫ്‌ളാറ്റ്‌ സമുച്ചയം അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കുന്നതിനും ആഭ്യന്തര വകുപ്പ്‌ നടപടി സ്വീകരിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.