ലോക്ക് ഡൗണിൽ സഹായവുമായി സി.പി.ഐ മറവൻതുരുത്ത് ബ്രാഞ്ച് കമ്മിറ്റി
സ്വന്തം ലേഖകൻ
തലയോലപ്പറമ്പ്: സി.പി.ഐ മറവൻതുരുത്ത് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ പ്രദേശങ്ങളിൽ പൊതുജനസേവനം എന്ന നിലയ്ക്ക് സിപിഐ യുടെ പ്രവർത്തകർ ജനങ്ങൾക്ക് ആവശ്യമായ സാധനസാമഗ്രികൾ ഭക്ഷണത്തിനു വേണ്ടി ഉള്ള സാധനങ്ങൾ എന്നിങ്ങനെ നിരവധി ആവശ്യങ്ങൾക്ക് വേണ്ടിയിട്ട് സിപിഐ പ്രവർത്തകർ മുന്നോട്ട് ഇറങ്ങിയിരിക്കുകയാണ്.
കഴിഞ്ഞവർഷം ലോക്ക് ഡൗൺ സമയത്ത് സൗജന്യമായി ഗ്ലാമർ പ്രദേശത്തിന്റെ വിവിധഭാഗങ്ങളിൽ മാസ്ക് വിതരണം ചെയ്തു, റേഷൻ കടയിൽ പോകാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് റേഷൻ സാധനങ്ങൾ വാങ്ങി വീടുകളിൽ എത്തിച്ചു കൊടുത്തത് ജനശ്രദ്ധ ആകർഷിച്ചിരുന്നു ഇപ്രാവശ്യവും ഇവരുടെ നേതൃത്വത്തിൽ വളണ്ടിയർമാരായി പ്രവർത്തിച്ചുവരികയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ ബി.രാജേന്ദ്രൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി മനു സിദ്ധാർത്ഥൻ, ലോക്കൽകമ്മിറ്റി അംഗങ്ങളായ പി സി റെജിമോൻ, വി.പി പ്രകാശൻ, മെമ്പർ പ്രീതി എന്നിവരുടെ നേതൃത്വത്തിലാണ് സന്നദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത്.