
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടത്തുന്ന കോടി അർച്ചനയുടേയും വടക്കു പുറത്തുപാട്ടിൻ്റേയും കാൽനാട്ടുകർമ്മം 21ന് നടക്കും. വടക്കുപുറത്ത് പാട്ടിൻ്റെ പ്രാരംഭ ചടങ്ങാണ് കാൽനാട്ട് കർമ്മം.
മീന മാസത്തിലെ കാർത്തിക നാൾ 41-ാം ദിവസം വരുന്ന രീതിയിൽ മുൻകൂട്ടി മുഹൂർത്തം നിശ്ചയിച്ച് 20ലധികം അടി ഉയരവും 30 നും 35 നും മധ്യേ ഇഞ്ച് വണ്ണവുമുള്ള പ്ലാവ് നിലത്ത്
സ്പർശിക്കാതെ വെട്ടിയെടുത്ത് ക്ഷേത്രത്തിൽ സ്ഥാപിച്ച് ദേവീ സാന്നിദ്ധ്യം കൽപിച്ച് വടക്കുപുറത്ത് പാട്ട് കഴിയുന്നത് വരെ പ്രത്യേക പൂജ നടത്തും. കോടി അർച്ചന മാർച്ച് 17 മുതൽ

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏപ്രിൽ 13 വരെയും വടക്കുപുറത്തു പാട്ട് ഏപ്രിൽ രണ്ടു മുതൽ 13 വരെയാണ് നടക്കുന്നത്. ബ്രഹ്മശ്രീ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരിയുടേയും ബ്രഹ്മശ്രീ കിഴക്കിനിയേടത്ത്
മേക്കാട്ട് മാധവൻ നമ്പൂതിരിയുടേയും മുഖ്യകാർമ്മികത്വത്തിൽ 27 നക്ഷത്രങ്ങൾക്കും 27 ദിവസങ്ങളിലായി കോടി അർച്ചന നടത്തും.