വൈക്കം നിയോജക മണ്ഡലത്തിൽ എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു.

Spread the love

വൈക്കം: വൈക്കം നിയോജക മണ്ഡലത്തിൽ എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു.
.വൈക്കം കച്ചേരിക്കവലയിലെ എൻഡിഎ ഇലക്ഷൻ കമ്മറ്റി ഓഫീസിൽ നിന്നും പ്രവർത്തകരുടെ പ്രകടനത്തോടെ വൈക്കം താലൂക്ക് ഓഫീസിൽ രാവിലെ 11ന് വരണാധികാരി പി.ആർ.അഭിലാഷ് മുൻപാകെ ആദ്യമെത്തി എൻ ഡി എ സ്ഥാനാർത്ഥി കെ.അജിത്ത് പത്രിക സമർപ്പിച്ചു.

video
play-sharp-fill

അജിത്തിന് ബി എം എസ് തൊഴിലാളികളാണ് കെട്ടിവയ്ക്കാനുള്ള തുക നൽകിയത്. ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻലാൽ, ബിഡിജെഎസ് കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എം.പി സെൻ, നാഷണലിസ്റ്റ് കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാബു മത്തായി, അഡ്വ.അജിത്ത് ബാബു, സുമേഷ് കൊല്ലേരി, പ്രീജു കെ.ശശി, കെ.ആർ.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. നിയോജക മണ്ഡലത്തിലുടനീളം തനിക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നതെന്നും വൈക്കത്തെ ചെങ്കോട്ട തകർത്ത് താൻ മിന്നുന്ന വിജയം നേടുമെന്ന് കെ. അജിത്ത് പറഞ്ഞു.

വൈക്കം വലിയകവലയിലെ സി പി ഐ ഓഫീസൽ നിന്ന് പ്രകടനമായി വൈക്കം താലൂക്ക് ഓഫീസിലെത്തി എൽ ഡി എഫ് സ്ഥാനാർഥി പി. പ്രദീപ് 11.30 ഓടെ വരണാധികാരി പി.ആർ. അഭിലാഷിന് മുമ്പാകെ നാമനിർദ്ദേശപത്രിക സമപ്പിച്ചു. സ്ഥാനാർഥിക്കൊപ്പം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആര്‍ സുശീലന്‍,സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. വി.കെ സന്തോഷ് കുമാര്‍, , ടി.എന്‍. രമേശന്‍, സി.കെ ആശ എംഎൽ എ, കെ.ശെല്‍വരാജ്, ഡോ. സി.എം കുസുമന്‍,പി ശശിധരന്‍, അഡ്വ. കെ.കെ രഞ്ജിത്ത്, എബ്രഹാം പഴയകടവന്‍, പി

അമ്മിണിക്കുട്ടന്‍, ജോസി ജെയിംസ്, കെ.കെ രാജു, എം.കെ ദിലീപ്, ജയകുമാര്‍, സാബു പി മണലൊടി, എം.ഡി ബാബുരാജ്, റെജി ജോസഫ് എന്നിവരും ഉണ്ടായിരുന്നു. കഴിഞ്ഞ തവണ എൽഡിഎഫ് നേ
ടിയതിനേക്കാൾ ഭൂരിപക്ഷം ഇക്കുറി ലഭിക്കുമെന്നും വൈക്കത്തെ വികസന തുടർച്ചയ്ക്കായി ജനങ്ങൾ തന്നെ പിന്തുണയ്ക്കുമെന്നും പി. പ്രദീപ് പറഞ്ഞു.