ഇങ്ങനെ മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് എന്റെ സംഗീതമാണ്; വിവാഹബന്ധം വേര്‍പെടുത്തുകയാണെന്ന് വ്യക്തമാക്കി ​ഗായിക വൈക്കം വിജയലക്ഷ്മി

ഇങ്ങനെ മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് എന്റെ സംഗീതമാണ്; വിവാഹബന്ധം വേര്‍പെടുത്തുകയാണെന്ന് വ്യക്തമാക്കി ​ഗായിക വൈക്കം വിജയലക്ഷ്മി

സ്വന്തം ലേഖകൻ
ഇങ്ങനെ മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് എന്റെ സംഗീതമാണ്. വിവാഹബന്ധം വേര്‍പെടുത്തുകയാണെന്ന് വ്യക്തമാക്കി ​ഗായിക വൈക്കം വിജയലക്ഷ്മി.

പങ്കാളിയുമായി ഒന്നിച്ച് ജീവിക്കുക പ്രയാസമാണെന്ന് മനസിലാക്കിയാണ് പിരിയാൻ തീരുമാനിച്ചതെന്ന് വിവാഹ മോചന വാർത്തകളെ സ്ഥിരീകരിച്ചുകൊണ്ട് വൈക്കം വിജയലക്ഷ്മി പറഞ്ഞു.

2018 ഒക്ടോബർ 22നായിരുന്നു മിമിക്രി കലാകാരനായ അനൂപും വിജയലക്ഷ്മിയും തമ്മിലുള്ള വിവാഹം.”ഒരുമിച്ചുള്ള ജീവിതം അസഹനീയമായപ്പോൾ താൻ തന്നെയാണ് വിവാഹ മോചനത്തിന് മുൻ കൈയെടുത്തത് എന്ന് വിജയലക്ഷ്മി പറയുന്നു. ”

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭീഷണികളും ദേഷ്യപ്പെട്ടുള്ള സംസാരവും കേട്ട് എന്റെ മനസിന് തന്നെ എപ്പോഴും വിഷമമായിരുന്നു. പാടാനൊന്നും പറ്റിയിരുന്നില്ല, ഇങ്ങനെ മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് എന്റെ സംഗീതമാണ്. അങ്ങനെ മനസിലാക്കി ആ തീരുമാനമെടുക്കുകയായിരുന്നു.” എന്ന് വിജയലക്ഷ്മി പറയുന്നു.

ആരും പ്രേരിപ്പിച്ചിട്ടല്ല. അച്ഛനും അമ്മയ്‌ക്കുമൊപ്പം സംഗീതവുമായി മുന്നേറിക്കോളൂ, ഞാനൊരു തടസമാവില്ല എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഞങ്ങൾ തന്നെ തീരുമാനിച്ചതായതിനാൽ എനിക്ക് സങ്കടമില്ല. സംഗീതത്തിലൂടെയാണ് സങ്കടങ്ങൾ എല്ലാം മറക്കുന്നത്”

അടുത്തിടെ വിജയലക്ഷ്മിയുടെ കാഴ്ചയുമായി ബന്ധപ്പെട്ട പ്രതികരണവുമായി ഗായികയും കുടുംബവും എത്തിയിരിക്കുന്നു. അമേരിക്കയിൽ പോയി ഡോക്ടറെ കാണിച്ചു. അവിടുന്നുള്ള മരുന്നാണ് ഇപ്പോൾ കഴിക്കുന്നത്. ഞരമ്പിൻറെയും ബ്രയിനിൻറെയും കുഴപ്പമാണെന്നായിരുന്നു പറഞ്ഞത്. മരുന്ന് കഴിച്ച് കഴിഞ്ഞപ്പോൾ അതെല്ലാം ഓക്കെയായി.

റെറ്റിനയുടെ ഒരു പ്രശ്നമാണ് ഇപ്പോഴുള്ളത്. അതിപ്പോൾ മാറ്റിവെക്കാം, ഇസ്രയേലിൽ അത് കണ്ടുപിടിച്ചിട്ടുണ്ട്. ആർടിഫിഷ്യൽ റെറ്റിന. അടുത്ത കൊല്ലം ചികിത്സക്കായി അമേരിക്കയിലേക്ക് പോകണമെന്നും വിജയലക്ഷ്മിയുടെ അച്ഛൻ പ്രതികരിച്ചിരുന്നു.