വൈക്കത്ത് ട്രാന്‍സ്ഫോര്‍മറിറിൽ നായയെ പൂട്ടിയിടാന്‍ ഉപയോഗിക്കുന്ന ചങ്ങല; നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ജീവനക്കാര്‍ സ്ഥലത്തെത്തി; ഒഴിവായത് വൻ അപകടം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

വൈക്കം: അന്ധകാരത്തോട് ട്രാന്‍സ്ഫോര്‍മറിന് സമീപം എല്‍ടി ലൈനില്‍ നായയെ പൂട്ടിയിടാന്‍ ഉപയോഗിക്കുന്ന ചങ്ങല കുറുകെയിട്ടു.
ഇന്നലെ രാത്രി 8.15 ഓടെയാണ് ഇത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ ലൈനില്‍ തീ പാറുന്നതുകണ്ട് വിവരം കെഎസ്‌ഇബി അധികൃതരെ അറിയിച്ചു.

തുടർന്ന് ജീവനക്കാര്‍ സ്ഥലത്തെത്തി അപകടാവസ്ഥ ഒഴിവാക്കി. സാമൂഹ്യ വിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. സംഭവത്തിലെ ഗൗരവം കണക്കിലെടുത്ത് പോലീസും അന്വേഷണം നടത്തുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group